1247
ഇന്നീ മംഗലം ശോഭിക്കുവാന്‍-
കരുണ ചെയ്ക
എന്നും കനിവുള്ള ദൈവമേ!
നിന്നടി കാനാവില്‍
മണിപ്പന്തല്‍ പണ്ടലങ്കരിച്ചു
അന്നു രസവീഞ്ഞുണ്ടാക്കി-
എന്നപോലിന്നേരം വന്നു
ആദിമുതല്‍ക്കന്‍പു ധരിച്ചോന്‍-
നരകുലത്തെ
ആണും പെണ്ണുമായി നിര്‍മ്മിച്ചാന്‍
നീതിവരം നാലും ഉരച്ചാന്‍-
പെറ്റുപെരുകി
മന്നിടം വാഴ്കെന്നരുള്‍ ചെയ്താന്‍
ആദമദാദികള്‍ക്കും അനുവാദ-
മേകിയൊരു ദേവ!
നീതിപാലിച്ചേശു
നാഥനന്നു മാനിച്ചൊരു
സത്യസഭയ്ക്കുനകൂലനേ! സുന്ദരീസഭ-
യ്ക്കുത്തമനാം മണവാളനേ!
ചിത്തപാലാനന്ത നാഥനേ!
പഴുതണുവും അറ്റദേവനേശു നാഥനേ!
ഒത്തപോല്‍ ഗുണാധികാരം-
എത്തി മോദമായ് സുഖിച്ചു
പാപമുക്തിയോടു
പുത്രഭാഗ്യവും കൊടുക്കുമാറു
ഉത്തമസ്ത്രീയായ ബാലയെ
തിരഞ്ഞബ്രാമിന്‍
ഭൃത്യവരന്‍ ചെയ്തവേലയെ
ത്വല്‍തുണ തുടര്‍ന്നപോലെയെ-
ഇവിടെയും നീ ചേര്‍ത്തരുളിവര്‍ കരങ്ങളെ
നല്ല മണവാളന്‍ തനി-
ക്കുള്ള മണവാട്ടിയുമായ്
കല്യമോദം ചേര്‍ന്നു സുഖി-
ച്ചല്ലല്‍ വെടിഞ്ഞിടുവാനും
1247
Innee mangalam shobhikkuvaan-
karuna cheyka
Ennum kanivulla daivame!
Ninnadi kaanaavil
Manippanthal pandalankarichu
Annu rasaveenjundaakki-
Ennapolinneram vannu
Aadimuthalkkanpu dharichon-
narakulathe
Aanum pennumaayi nirmmichaan
Neethivaram naalum urachaan-
pettuperuki
Mannidam vaazhkannarul cheythaan
Aadamadaadikalkkum anuvaada-
mekiyoru deva!
Neethi paripaalicheshu-
naadhanannu maanichoru
Sathya sabhackk anukoolane! sundaree sabhackk-
Uthamanaam manavaalane!
Chithapalantha naadhane!
Pazhuthanuvum attadevaneshu naadhane!
Othapol gunaadhikaaram-
ethi modamaay sukhichu
Paapamukthiyodu
Puthrabhaagyavum kodukkumaaru
Uthama sthreeyaaya baalaye
Thiranjabraamin
Bhruthyavaran cheythavelaye
Thwalthuna thudarnnapoleye-
ivideyum nee chertharulivar karangale
Nalla manavaalen thani-
kkulla manavaattiyumaay
Kalyamodam chernnu sukhi-
challal vedinjiduvaanum.