Anugrahikka vadhuvoduvarane
അനുഗ്രഹിക്ക വധുവൊടുവരനെ

Lyrics by K.V.S
1249
അനുഗ്രഹിക്ക വധുവൊടുവരനെ സര്‍വ്വേശാ! മംഗളം ശിരസ്സിന്‍ നിന്‍കൈ നലമൊടുവച്ചു വാഴ്ത്തേണം ഒരിക്കലും വേര്‍പെടാത്ത മോദം കൈവന്നും മംഗളം ശരിക്കു തങ്ങടെ ജീവിതകാലം പോക്കിടാന്‍ വിശിഷ്ടമാകും കാന്തി വിളങ്ങിയ സൂര്യന്നും സന്തതം ശശിപ്രഭയ്ക്കും സാമ്യമെഴുന്നിവര്‍ ശോഭിപ്പാന്‍ മംഗളം അരിഷ്ടകാലം വ്യാധികളെന്നിവ- യേശാതെ മംഗളം ഭരിച്ചു ഭാഗ്യക്കടലതില്‍ മുഴുകാന്‍ വാഴ്ത്തേണം മംഗളം റിബേക്കയാകും വധുവൊടു സഹിതന്‍ ഇസ്ഹാക്കുപോല്‍ മംഗളം വിവേകമോടും നിജഗൃഹഭരണം ചെയ്തിടാന്‍ മംഗളം
1249
Anugrahikka vadhuvoduvarane Sarvveshaa! mangalam Shirassil nin kai Nalamoduvechu vaazhthenam Orikkalum verpedaatha modam Kaivannum mangalam Sharikku thangade jeevithakaalam Pokkidaan Vishishtamaakum kaanthi vilangiya Sooryanum santhatham Sashiprabhackkum saamyamezhunnivar Shobhippaan mangalam Arishtakaalam vyaadhikalenniva- Yeshaathe mangalam Bharichu bhaagyakkadalathil muzhukaan Vaazhthenam mangalam Ribekkayaakum vadhuvodu sahithan Isshaakkupol mangalam Vivekamodum nijagruhabharanam Cheythidaan mangalam