1269
ഭക്ത്യാദരം നാം പഠിച്ചിടണം
വേദവാക്യങ്ങൾ ഹാ ! ബാലരേ !
ഹാ ! ഭക്ത്യാദരം
വേദം പടിച്ചിടുകിൽ മോദം
കൈവന്നിടും
ഖേദമകന്നു പോയിടും ഹാ!
അന്ധകാരമകറ്റും
ബന്ധനം നീക്കിടും
ചിന്തകൾ ശ്രേഷ്ഠമാക്കിടും ഹാ! __
മുക്‌തിമാർഗ്ഗം തെളിക്കും
ഭക്‌തി വളർത്തിടും
ശക്‌തി നൽകിടും മേൽക്കുമേൽ ഹാ! __
പാപബോധം വരുത്തും
ക്രൂശിനെ കാണിക്കും
താപമതാലെ നീക്കിടും ഹാ! __
സത്യപ്രകാശം നൽകും
നിത്യം നമുക്കതു
കൃത്യമായഭ്യസിക്കുകിൽ ഹാ ! __
സത്പ്രവൃത്തിക്കുവേണ്ടും
കെല്‌പു നല്കിടുമീ -
യത്ഭുത ദൈവശാസനം ഹാ! __
1269
Bhakthyaadaram naam patdichidanam
Vedavaakyangal haa! baalare!
haa! -bhakthyaadaram
Vedam patdichidukil modam
kaivannidum
Khedamakannu poyidum haa!-
Andhakaaramakattum
bendhanam neekkidum
Chinthakal shreshtamaakkidum haa!-
Mukthi maarggam thelikkum
bhakthi valarthidum
Shakthi nalkidum melkkumel haa!
Paapabhodam varuthum
krooshine kaanikkum
Thaapamathaale neekkidum haa!-
Sathyaprakaasham nalkum
nithyam namukkathu
Kruthyamaayabhyasikkukil haa!-
Satpravruthikkuvendu
kelpu nalkidumee
yatbhuthadaiva shaashanam haa!