13
മല്‍പ്രാണനായകനേ-
മാ കൃപാ സിന്ധോ - മല്‍
സല്‍പ്രകാശമേ ദിവ്യ -
സുസ്നേഹമയാ വന്ദേ !
1) തങ്കമേനിയിലെന്‍റെ
ലംഘനങ്ങളെയെല്ലാം
ശങ്കയെന്യേ വഹിച്ചെന്‍
സങ്കടമകറ്റിയ -
2) രാവും പകലുമെന്നെ
മാര്‍വ്വില്‍ വഹിച്ചു തന്‍ പി-
താവിന്‍ മുമ്പിലെനിക്കായ്
മേവുന്നാചാര്യനാകും -
പത്ഥ്യവചനം മൂലം
മിത്ഥ്യബോധമകറ്റി
സത്യമാര്‍ഗ്ഗത്തിലൂടെ
നിത്യം നടത്തിടുന്ന -
വിണ്ണില്‍ ചേര്‍ത്തിടുവോളം
മന്നിലെന്നെ നിന്‍ സ്വന്ത
കണ്ണിന്‍ കൃഷ്ണമണിയെ-
ന്നെണ്ണി സൂക്ഷിച്ചിടുന്ന -
വേഗമെന്നെയീ നാശ-
ലോകേ നിന്നുദ്ധരിപ്പാന്‍
മേഘവാഹനമേറി
നാകെ നിന്നിറങ്ങിടും -
സങ്കടങ്ങളിലെല്ലാം
പൊന്‍കരങ്ങളാല്‍ താങ്ങി
സങ്കേതം നെഞ്ചിലേകി
കണ്‍കള്‍ തുടച്ചിടുന്ന -
പാടും നിന്‍ കൃപയെക്കൊ-
ണ്ടാടുമായുരന്തം ഞാന്‍
പാടും വീണയില്‍ പ്രാണ-
നാഥനുത്തമ ഗീതം -
13
Malpraana naayakane-
maakrupa sindho-mal
Salprakaashame divya-
susnehamaaya vande-
Thankameniyilente-
lamghanangale yellam
Shankayennye vahichen-
sankadamakattiya-
Raavum pakalumenne-
maarvvil vahichu than pi-
thaavin mumbilenikkaay-
mevunnachaaryanaakum
Pathdya vachanammoolam-
mithdya bodamakatti
Sathya maargathiloode-
nithyam nadathidunna-
Vinnil cherthiduvolam-
mannilenne nin swantha
Kannil krooshnamaniye-
nnenni sookshichidunna
Vegamennayi naasha-
loke ninnudharippaan
Megha vaahanameri-
naake ninnirangidum-
Sankadangalilellaam-
ponkarangalaal thaangi
Sanketham nenchileki-
kankal thudachidunna-
Paadum nin krupayekko-
ndaadum-aayurantham njaan
Paadum veenayil praana-
naadhanuthama geetham-