130
ഹൃദയമുരുകിവരും മിഴിനീര്‍മണികള്‍
അര്‍ച്ചനയായ് തിരുസവിധേ-ദേവാ!
അര്‍പ്പണം ചെയ്തിടുന്നു
കരകാണാതെ വഴിയറിയാതെ
കരയുന്ന നേരത്തെന്‍ ചാരേ വന്നു
കരുണയോടേകി നിന്‍ കരലാളനങ്ങള്‍
കരുതിയതാല്‍ കാവല്‍ ചെയ്തതിനാല്‍
നിരാശ തന്നില്‍ നെടുവീര്‍പ്പുകളില്‍
നിരാലംബനായ് ഞാനലയും നേരം
നിര്‍വൃതി നല്‍കി നിന്‍ മൃദുമൊഴിയാല്‍
നിന്നരികില്‍ എന്നെ ചേര്‍ത്തതിനാല്‍
ക്രൂശിലെ സ്നേഹത്തിനാഴങ്ങളില്‍
ആശ്വാസമരുളി നീ നിത്യമായി
ചങ്കിലെച്ചോരയാല്‍ പങ്കം കഴുകിയെന്‍
സങ്കടവും സര്‍വ്വം തീര്‍ത്തതിനാല്‍-
130
Hrudayamuruki varum mizineermanikal
Archanayaay thiru savidhe- deva!
Arppanam cheythidunnu
Kara kaanaathe vazhi ariyaathe
Karayunna nerathen chaare vannu
Karunayodeki nin karalaalanangal
Karuthiyathaal kaaval cheythathinaal-
Niraasha thannil neduveerppukalil
Niraalambaraay njaanalayum neram
Nirvirthi nalki nin mrudu mozhiyaal
Ninnarikil enne cherthathinaal
Krooshile snehathinaazhangalil
Aashwaasa maruli nee nithyamaayi
Chankile chorayaal pankam kazhukiyen
Sankadavum sarvvam theerthathinaal-