Ennennum paadi modamode
എന്നെന്നും പാടി മോദമോടെ

Lyrics by S.K
134
എന്നെന്നും പാടി മോദമോടെ കീര്‍ത്തനം ചെയ്യും നാഥനു ഞാന്‍ ഭക്തിയോടെന്നും പാടും ഞാന്‍ മുക്തിയെ-ത്തന്ന നാഥന്നു കരതണലിലെന്ന ചേര്‍ത്ത കരുണയ്ക്കായെന്നും പാടും ഞാന്‍ ദൈവരൂപത്തിലിരിക്കവേ ദൈവ- വൈരിയെന്നെ നേടുവാന്‍ ദാസരൂപമെടുത്തീശനു ആശയോടെപ്പോഴും പാടും ഞാന്‍ മാനുഷവേഷധാരിയായ് മനുവേലനേറി ക്രൂശിന്മേല്‍ മരിച്ചുയിര്‍ത്തിന്നുയരെ വാഴും പരനായെന്നും പാടും ഞാന്‍ ഉലകച്ചൂടിലുരുകിയെന്‍ ഉടലൂടഞ്ഞെന്നാകിലും പുതുവുടല്‍ ഞാന്‍ അണിയുമ്പോഴും പുതുമയോടെ പാടും ഞാന്‍
134
Ennennum paadi modamode Keerthanam cheyyum naadhanu njaan Bhakthiyodennum paadum njaan Mukthiye- thanna naadhanu Karathanalilenne chertha Karunackka-yennum paadum njaan Daivaroopathilirikkave daiva Vairi-yenne neduvaan Daasaroopameduth-eeshannu Aashayodeppozhum paadum njaan Maanushaveshadhaariyaay Manuvelaneri krooshilmel Marichuyirthinnuyare vaazhum Paranaayennum paadum njaan Ulakachoodilurukiyen Udaludanjennaakilum Puthuvudal njaan aniyumbozhum Puthumayode paadum njaan