Enmanam sthuthichidume dinavum
എന്മനം സ്തുതിച്ചിടുമേ ദിനവും

Lyrics by R.V.T
139
രീതി: കൂടുവിട്ടൊടുവില്‍ ഞാനെന്‍ എന്മനം സ്തുതിച്ചിടുമേ ദിനവും എന്‍പ്രാണനായകനെ വര്‍ണ്ണിച്ചു പാടിടുമേ പരനെന്‍ പ്രാണനെ വീണ്ടതിനാല്‍ ആശങ്കയൊന്നുമില്ല യേശുവിന്‍ പാത മതി ക്രൂശിലെ സ്നേഹമെന്നെ തേടി വന്നു ഇത്രമേല്‍ സ്നേഹിപ്പാനായ് ഇതുപോല്‍ എത്രപേരുണ്ടിഹത്തില്‍? ആരെല്ലാം കൈവിട്ടാലും നിന്ദിച്ചു തള്ളിയാലും ആദരിച്ചവനെന്നെ നടത്തിടുന്നു ആമയമകറ്റിടുന്നു-ശിരസ്സില്‍ ആശിഷമേകിടുന്നു ശത്രുവിന്‍ പാളയത്തില്‍ ആയിരുന്നെന്നെയവന്‍ എത്രമേല്‍ തേടി വന്നു ജീവനേകി ശാശ്വത മാര്‍ഗ്ഗം തുറന്നെന്‍ ഗമനം സുസ്ഥിരമാക്കിയതാല്‍ പ്രത്യാശ വര്‍ദ്ധിക്കുന്നു പൊന്‍മുഖം നേരില്‍കണ്ട് നിത്യമായ് വാഴും കാലമോര്‍ത്തിടുമ്പോള്‍ എന്നുള്ളം തുടിച്ചിടുന്നു ദിനവും വന്ദിച്ചിടും പരനെ
139
‘Kooduvittoduvil njaanen’ enna reethi Enmanam sthuthichidume dinavum En praananaayakane Varnnichu paadidume paranen Praanane veendathinaal Aashankayonnumilla Yeshuvin paatha mathi Krooshile snehamenne thedi vannu Ithramel snehippaanaay Ithupol ethra perundihathil? Aarellaam kaivittaalum Nindichu thalliyaalum Aadarichavanenne nadathidunnu Aamayamakattidunnu-shirassil Aashishamekidunnu Shathruvin paalayathil Aayirunnenneyavan Ethramel thedi vannu jeevaneki Shaashwatha maarggam thurannen gamanam Susthiramaakkiyathaal Prathyaasha vardhikkunnu Ponmukham neril kandu Nithyamaay vaazhum kaalamorthidumbol Ennullam thudichidunnu dinavum Vandichidum parane