Bhayapedenda en manamee
ഭയപ്പെടേണ്ട എൻ മനമേ

Lyrics by G. P.
1445
ഭയപ്പെടേണ്ട എൻ മനമേ ദയയുളള നാഥൻ കൂടെയില്ലേ അഭയമവൻ തരികയില്ലേ എന്തിനു ഭീതി എൻ മനമേ യേശുവിൽ നീ ആശ്രയിക്കൂ ആശ്വസിക്കു നിതാന്തം തൻ കൃപകൾ ശക്തി തരും എന്തിനിനീ വിഷാദം വലം കരത്താൽ വഹിച്ചു നിന്നെ വഴി നടത്താൻ പ്രിയനില്ലേ ഒരു വിപത്തും വരുത്തുകില്ല എന്തിനു ഭീതി എൻ മനമേ _ മരണനിഴൽ താഴ്വരയിൽ ശരണം തരും സഖിയല്ലോ മനതളിരിൽ സുഖമരുളും എന്തിനു ഭീതി എൻ മനമേ _ ഗഗനമതു ഭൂമിക്കുമേൽ ഉയർന്നിരിക്കുന്നതുപോലെ തൻ ദയയൊ വലുതല്ലോ എന്തിനു ഭീതി എൻ മനമേ _
1445
bhayapedenda en manamee