En neethiyum vishudhiyum
എന്‍ നീതിയും വിശുദ്ധിയും

Lyrics by V.N
145
‘My hope is built’ എന്‍ നീതിയും വിശുദ്ധിയും എന്‍ യേശുവും തന്‍രക്തവും വേറില്ല ആത്മശരണം വേറില്ല പാപഹരണം എന്‍ യേശു എന്‍ ഇമ്മാനുവേല്‍ ഞാന്‍ നില്‍ക്കുന്നതീ പാറമേല്‍ വൃഥാവില്‍ സ്വയനീതികള്‍ വൃഥാവില്‍ ചത്ത രീതികള്‍ ദൈവത്തിന്‍ മുമ്പില്‍ നില്‍ക്കുവാന്‍ രക്തത്താലത്രേ പ്രാപ്തന്‍ ഞാന്‍ ഈ രക്തത്തിലെന്‍ ഹൃദയം ഹിമത്തെക്കാളും നിര്‍മ്മലം എന്നുരയ്ക്കുന്ന വചനം തീര്‍ക്കുന്നു സര്‍വ്വ സംശയം ആരെന്നെ കുറ്റം ചുമത്തും ആര്‍ ശിക്ഷയ്ക്കെന്നെ വിധിക്കും ഞാന്‍ ദൈവനീതി ആകുവാന്‍ പാപമായ് തീര്‍ന്നെന്‍ രക്ഷകന്‍ സംഹാരദൂതന്‍ അടുത്താല്‍ ഈ രക്തംഎന്‍മേല്‍ കാണ്‍കയാല്‍ താന്‍ കടന്നുപോം ഉടനെ നിന്‍ വീടു ദൈവസുതനേ വന്‍മഴ പെയ്യും നേരത്തും ഞാന്‍ നിര്‍ഭയമായിരിക്കും കാറ്റടിച്ചാലും ഉച്ചത്തില്‍ പാടിടും ഞാന്‍ എന്‍ കോട്ടയില്‍ വീണാലും പര്‍വ്വതങ്ങളും മാഞ്ഞാലും ആകാശങ്ങളും ക്രിസ്തുവിന്‍ രക്തനിയമം മാറാതെ നില്‍ക്കും നിശ്ചയം
145
“My hope is built” En neethiyum vishudhiyum En yeshuvum than rakthavum Verilla aatmasharanam Verilla paapaharanam En yeshu en immaanuvel Njaan nilkkunna-thee paaramel Vrudaavil swaya neethikal Vrudaavil chatha reethikal Daivathin mumbil nilkkuvaan Rakthathaalathre praapthan njaan Ee rakthathi-len hrudayam Himathe-kkaalum nirmmalam Ennurackkunna vachanam Theerkkunnu sarvva samshayam Aarenne kuttam chumathum Aar shikshakkenne vidhikkum Njaan daiva neethi aakuvaan Paapamaay theernnen rakshakan Samhaara doothan aduthaal Ee raktham enmel kaankayaal Thaan kadannu pom udane nin Veedu daiva suthane Van mazha peyyum nerathum njaan Nirbhaya-maayirikkum Kaattadichaalum uchathil paadidum Njaan en kottayil Veenalum parvva-thangalum Maanjaalum aakaashangalum Kristhuvin raktha-niyamam maaraathe nilkkum nischayam