Ennullame sthuthikka nee parane than
എന്നുള്ളമേ സ്തുതിക്ക നീ പരനെ തന്‍

Lyrics by K.M
147
എന്നുള്ളമേ സ്തുതിക്ക നീ പരനെ തന്‍ നന്മകള്‍ക്കായ് സ്തുതിക്കാം സ്തുതിക്കാം എന്നന്തരംഗമേ അനുദിനവും നന്ദിയോടെ പാടിപ്പുകഴ്ത്താം സുരലോകസുഖം വെടിഞ്ഞു നിന്നെ തേടി വന്ന ഇടയന്‍, തന്‍റെ ദേഹമെന്ന തിരശ്ശീല ചീന്തി തവ മോക്ഷമാര്‍ഗ്ഗം തുറന്നു പാപരോഗത്താല്‍ നീ വലഞ്ഞു തെല്ലും ആശയില്ലാതലഞ്ഞു പാരം കേണിടുമ്പോള്‍ തിരുമേനിയതില്‍ നിന്‍റെ പാപമെല്ലാം വഹിച്ചു പല ശോധനകള്‍ വരുമ്പോള്‍ ഭാരങ്ങള്‍ പെരുകിടുമ്പോള്‍ നിന്നെ കാത്തുസൂക്ഷിച്ചൊരു കാന്തനല്ലോ നിന്‍റെ ഭാരമെല്ലാം ചുമന്നു ആത്മാവിനാലെ നിറച്ചു ആനന്ദമുള്ളില്‍ പകര്‍ന്നു പ്രത്യാശ വര്‍ദ്ധിപ്പിച്ചു പാലിച്ചിടും തവ സ്നേഹമതിശയമേ
147
Ennullame sthuthikka nee parane than Nanmakalkkaay sthuthikkaam sthuthikkaam En antharamgame anu-dinavum Nanniyode paadi pukazhthaam Suraloka sukham vedinju ninne Thedi vanna idayan thante Dehamenna thira-seela chinthi thava Moksha maarggam thurannu Papa rogathaal nee valanju Thellum aasayillaathalanju Paaram kenidumpol thirumeniyathil Ninte paapam ellaam vahichu Pala sodhanakal varumpol Bhaarangal perukidumpol Ninne kaathu sukshichoru kaanthanallo ninte Bhaaram ellaam chumannu Aathmaavinaale nirachu Aanandam ullil pakarnnu Prathyaasa varddhippichu paalichidum Thava snehaathisayame