En maname sthuthi paadiduka
എന്‍മനമേ സ്തുതി പാടിടുക

Lyrics by E.K.G
153
രീതി: എന്‍ മനമേ ദിനം വാഴ്ത്തുക എന്‍മനമേ സ്തുതി പാടിടുക എന്‍പ്രാണരക്ഷകനാം-ശ്രീയേശുവിന്നു സ്വര്‍ഗ്ഗീയദൂതരിന്‍ നല്‍ സ്തുതിഗീതവും സ്വന്തപിതാവിന്‍റെ ലാളനയൊക്കെയും അന്തമില്ലാതുള്ള തന്‍ മഹിമാവതും ഹന്ത! വെടിഞ്ഞിഹ വന്നു പിറന്നു എന്തൊരു താഴ്മയെന്നോര്‍ത്തധികം സകലത്തിന്‍ ലാക്കും കാരണഭൂതനും സകല പ്രപഞ്ചത്തിന്നേകാവകാശിയും ദൈവതേജസ്സിന്‍റെ പൂര്‍ണ്ണപ്രഭാവവും ദൈവിക തത്വത്തിന്നേകമാം മുദ്രയും സകലവും വചനത്താല്‍ വഹിപ്പവനും തന്നുടെ സന്നിധൗ വന്നവര്‍ക്കേവര്‍ക്കും തക്കപ്രതിഫലം നല്‍കാതിരുന്നില്ല ദു:ഖിതര്‍ക്കാശ്വാസം വിശന്നോര്‍ക്കാഹാരം കുരുടര്‍ക്കു കാഴ്ചയും മൂഢര്‍ക്കു ജ്ഞാനവും കൊടുക്കുവാനവനൊട്ടും മടിച്ചതില്ല നാമെല്ലാം നമ്മുടെ സ്വന്ത വഴികളില്‍ നാനാവിധ സുഖഭോഗങ്ങള്‍ തേടി ആമയം നീക്കുവാന്‍ കാല്‍വറി തന്നില്‍ ആ മരക്കുരിശില്‍ പാതകര്‍ നടുവില്‍ മാമരണം നമുക്കായ് സഹിച്ചു
153
‘En maname dinam vaazhthuka’ enna reethi En maname sthuthi paadiduka En praana rakshakanaam- shreeyeshuvinu Swargeeya dootharin nal sthuthigeethavum Swantha pithaavinte laalanayokkayum Anthamillaathulla than mahimaavathum Hantha! vedinjiha vannu pirannu Enthoru thaazmayennorthadhikam Sakalathin laakkum kaaranabhoothanum Sakala prapachathinn-ekaavakaashiyum Daivathejassinte poorna prabhaavavum Daivika thathwathinnekamaam mudrayum Sakalavum vachanathaal vahippavanum Thannude sannidhou vannavarkkevarkkum Thakka prathiphalam nalkaathirunnilla Dukhitharkk-aashwaasam vishannorkk-aahaaram Kurudarkku kaazhchayum moodarkku jnjaanavum Kodukkuvaanavanottum madichathilla Naamellaam nammude swantha vazhikalil Naanaavidha sukhabhogangal thedi Aamayam neekkuvaan kaalvari thannil Aa marakkurishil paathakar naduvil Maamaranam ninakkaay sahichu