175
രീതി: പാടും ദിനവും ഞാന്‍
അല്ലും പകലും കീര്‍ത്തനം പാടി
വല്ലഭാ നിന്നെ ഞാന്‍ സ്തുതിച്ചിടും
നന്മയേറും തിരുപ്പാദ തളിരില്‍
നിത്യമഭയം അരുളിടുന്നതിനാല്‍ (2)
കലങ്ങിമറിയും മാമക ഹൃദയം
കടലിന്നലകള്‍ പോലനുനിമിഷം
അലയുംനേരം കരങ്ങളാല്‍ താങ്ങും
അന്‍പിനോടെന്നേശു മഹേശന്‍ (2)
സ്വര്‍ഗ്ഗഗേഹകലവറ തുറന്നെന്‍
സീയോന്‍ യാത്രയിന്‍ ക്ലേശങ്ങളകറ്റി
ക്ഷീണം ലേശവും ഭവിച്ചിടാതനിശം
ക്ഷേമമായവന്‍ പോറ്റിടുന്നെന്നെ (2)
കഠിനശോധന വരികിലും ചാരും
കര്‍ത്തനേശുവിന്‍ അന്‍പെഴും മാര്‍വ്വില്‍
നേടും ഞാനതില്‍ ആശ്വാസമെന്നും
പാടും നല്‍സ്തുതി ഗീതങ്ങളെങ്ങും (2)
ഇത്ര നല്ലൊരു രക്ഷകുനുലകില്‍
ഇല്ല മാനവര്‍ക്കായൊരു നാമം
ശരണമവനില്‍ മാത്രമായതിനാല്‍
മരുപ്രയാണം അതിശുഭകരമാം (2)
175
Reethi: ‘Paadum dinavum njaan’
Allum pakalum keerthanam paadi
Vallabhaa ninne njaan sthuthichidum
Nanmayerum thiruppaad thaliril
Nithyamabhayam arulidunnathinaal (2)
Kalangi mariyum maamaka hrudayam
Kadalinnalakal palanunimisham
Alayunneram karangalaal thaangum
Anpinodenneshu maheshan (2)
Swargga geha kalavara thurannen
Seeyon yaathrayin kleshangalakatti
Ksheenam leshavum bhavidaathanisham
Ksemamaayavan pottidunnenne (2)
Katdina shodhana varikilum chaarum
Karthaneshuvin anpezhum maarvvil
Nedum njaanathil aashwaasamennum
Paadum nal stuthi geethangalengum (2)
Ithra nalloru rakshakanulakil
Illa maanavarkkaayoru naamam
Sharanamavanil maathramaayathinaal
Maruprayaanam athishubhakaramaam (2)