184
രീതി: എന്തനുള്ളം പുതുകവിയാലെ
ഇന്നുമെന്നും സ്തുതിഗീതം പാടി
ഞാനെന്‍ യേശുവെ വാഴ്ത്തിടുമേ
തിരുനാമം സൗരഭ്യം തൂകുന്ന തൈലം
തരുമെനിക്കാനന്ദം
ആനന്ദമായ് പരമാനന്ദമായ് സ്തുതി
ഗാനങ്ങള്‍ പാടി പുകഴ്ത്തിടും ഞാന്‍
വന്‍കൃപയാലെന്നെ എന്നും പുലര്‍ത്തുന്ന
നാഥനെ വാഴ്ത്തിടും ഞാന്‍
ചിലനേരം തിരുകരത്താല്‍ താന്‍
ബാല ശിക്ഷകള്‍ തന്നിടിലും
തക്കനേരം തങ്കകൈകളിലേന്തി
സാന്ത്വനപ്പെടുത്തും താന്‍
മരുവാസം തരുമൊരു ക്ലേശം
എത്ര കഠിനമായ് വന്നാലും
തിരുനെഞ്ചില്‍ ചാരും വേളയിലെന്‍ മന-
ക്ലേശമകന്നിടുമെ
അതിവേഗം മമ പ്രിയന്‍ വന്നു
വിണ്ണില്‍ ചേര്‍ത്തിടും നിര്‍ണ്ണയമായ്
പിന്നെയെന്നും പിരിയാതാനന്ദത്തോടെ
മരുവും തന്നന്തികേ ഞാന്‍
184
Reethi : ‘Enthanullam poothukaviyaale’
Innumennum stuthigeetham paadi
Njaanen yeshuve vaazhthidume
Thirunammam saurabhyam thookunna thailam
Tharumenikkaanandam
Aanadamaay paramaanandamaay stuthi
Gaanangal paadi pukazhthidum njaan
Van krupayalenne ennum pularthunna
Naadane vaazhthidum njaan
Chila neram thirukarathaal thaan
Baala shikshakal thannidilum
Thakka neram thanka kaikalilenthi
Saanthwanappeduthum thaan
Marubhoovasam tharumoru klesham
Ethra katdinamaay vannaalum
Thiru nenchil chaarum velayilen mana-
kleshamakannidume
Athivegam mama priyan vannu
Vinnil cherthidum nirnnayamaay
Pinneyennum piriyaathaanandathode
Maruvum thannanthike njaan