186
രീതി: സുന്ദര രക്ഷകനെ!
ധന്യനാം ഉന്നതനേ!
ധന്യനാം ഉന്നതനേ!
എന്നും വന്ദനം വന്ദനമേ
മന്നവാ! നിന്നുടെ നാമത്തെ
ഞങ്ങളിന്നാര്‍ത്തു നമിച്ചിടുന്നേ_
നാശത്തില്‍ പാതയില്‍ ഞാന്‍
ദൈവക്രോധത്തില്‍ പാത്രനായി
നാശകൂപത്തില്‍ നിന്നെന്നെ രക്ഷിക്കാന്‍
നിന്‍ പ്രാണനെ നല്‍കിയല്ലോ_
കാല്‍വറി മേടതിന്മേല്‍
എന്‍ പാപപരിഹാരമായ്
തീര്‍ന്നോരു രക്ഷകാ നിന്‍തിരുനാമത്തെ
വന്ദിക്കുന്നാദരവായ്_
ശോധന വേളകളില്‍
എന്‍ വേദന നാളുകളില്‍
ചാരത്തണഞ്ഞെന്നെ മാര്‍വ്വോണച്ചിടും
സ്നേഹമെന്തത്ഭുതമേ_
സ്വര്‍ഗ്ഗീയ ഗേഹമതില്‍
വന്ദ്യതാതനോടൊത്തണഞ്ഞ്
ധന്യനായ് തീര്‍ന്ന നീ
വന്നിടും വേഗത്തില്‍
മഹത്വ സമ്പൂര്‍ണ്ണനായ്_
186
Dhanyanaam unnathane!
Dhanyanaam unnathane!