En maname vaazhthuka naadhane
എന്‍ മനമേ വാഴ്ത്തുക നാഥനെ

Lyrics by P.T
19
എന്‍ മനമേ വാഴ്ത്തുക നാഥനെ അവനെന്നും നല്ലവന്‍ യിസ്രായേലിന്‍ സ്തുതികളില്‍ വസിച്ചവന്‍ താനേഴയായ് കാല്‍വറിയില്‍ ക്രൂശിലെന്‍ ശാപമായി തീര്‍ന്നതാല്‍ താഴ്ചയില്‍ എന്നെ ഓര്‍ത്തതാം തന്‍ ദയയെന്തത്ഭുതം വീഴാതെന്നെ താങ്ങിടും പൊന്‍കരങ്ങളെന്നാശ്രയം നാല്‍പ്പതാണ്ടും മരുവില്‍ തന്‍ ജനത്തെ നന്നായ് പോറ്റിയ നല്ലിടയനെന്നെയും നാള്‍കള്‍തോറും നടത്തിടും സങ്കടത്താല്‍ തളരുമ്പോള്‍ സങ്കേതം അവന്‍ നെഞ്ചിലാം പൊന്‍കരങ്ങള്‍ താങ്ങിയെന്‍ കണ്ണുനീര്‍ തുടച്ചിടും മന്നിലൊരു മണ്‍പാത്രമായ് മണ്‍മറഞ്ഞുപോകും ഞാന്‍ വിണ്ണിലൊരു പൊന്‍താരമായ് മിന്നിടും തന്‍ തേജസ്സില്‍
19
En maname vaazhthuka naadhane Avenennum nallavan Yisraayelin sthuthikalil Vasichavan thaanezhayaay Kaalvariyil krooshilen Shaapamaayi theernnathaal Thaazhchayil enne orthathaam Than dayayenthalbhutham! Veezhaathenne thaangidum Ponkarangalenn-aasrayam Naalppathaandum maruvil than Janathe nannaayi pottiya Nallidayanenneyum Naalkal thorum nadathidum Sankadathaal thalarumbol Sanketham avan nenchilaam Ponkarangal thaangiyen Kannuneer thudachidum Manniloru manpaathramaay Manmarnju pokum njaan Vinniloru pon-thaaramaay Minnidum than thejassil