Yeshu en swantham halleluyya
യേശു എന്‍ സ്വന്തം ഹല്ലേലുയ്യാ

Lyrics by V N
229
‘Blessed assurance’ യേശു എന്‍ സ്വന്തം ഹല്ലേലുയ്യാ എന്നുടെ ഭാഗ്യം ചൊല്ലിക്കൂടാ പഴയതെല്ലാം കഴിഞ്ഞുപോയ് കണ്ടാലും സര്‍വ്വം പുതിയതായ് എനിക്കു പാട്ടും പ്രശംസയും ദൈവകുഞ്ഞാടും തന്‍കുരിശും യേശു എന്‍ സ്വന്തം ഹല്ലേലുയ്യാ തീര്‍ന്നു എന്നാന്ധ്യം നീങ്ങിയെന്‍രാ ഇരുട്ടിന്‍ പാശം അറുത്തു താന്‍ ജീവപ്രകാശം കാണുന്നു ഞാന്‍ യേശു എന്‍ സ്വന്തം ഹല്ലേലുയ്യാ തുറന്ന സ്വര്‍ഗ്ഗം കാണുന്നിതാ പാപം താന്‍ നീക്കി രക്തത്തിനാല്‍ ദൈവകുഞ്ഞാക്കി ആത്മാവിനാല്‍ യേശു എന്‍ സ്വന്തം ഹല്ലേലുയ്യാ പാടാന്‍ എന്നിമ്പം പോരാ എന്‍വായ് ജീവന്‍റെ വെള്ളം തണുപ്പിനായ് ജീവന്‍റെ അപ്പം എന്‍ശക്തിക്കായ് യേശു എന്‍ സ്വന്തം ഹല്ലേലുയ്യാ ഈ സ്നേഹബന്ധം നില്‍ക്കും സദാ മരണത്തോളം സ്നേഹിച്ചു താന്‍ നിത്യതയോളം സ്നേഹിക്കും താന്‍- യേശു എന്‍ സ്വന്തം ഹല്ലേലുയ്യാ ഞാന്‍ നിന്‍ സമ്പാദ്യം എന്‍ രക്ഷകാ നീയെന്‍ കര്‍ത്താവും സ്നേഹിതനും ആത്മഭര്‍ത്താവും സകലവും-
229
‘Blessed assurance’ Yeshu en swantham halleluyya ennude bhaagyam chollikkooda Pazhayethellaam kazhinjupoy Kandaalum sarvvam puthiyathaay Enikku paattum prashamsayum Daivakunjaadum than kurishum Yeshu en swantham halleluyya Theernnu ennaandhyam neengiyen ra Iruttin paasham aruthu thaan Jeeva prakaasham kaanunnu njaan Yeshu en swantham halleluyya Thuranna swarggam kaanunnithaa Paapam thaan neekki rakthathinaal- Daivakujaakki aathmaavinaal- Yeshu en swantham halleluyya Paadaan ennimbam pora en-vaay Jeevante vellam thanuppinaay Jeevante appam en shakthikkaay Yeshu en swantham halleluyya Ee snehabendham nilkkum sadaa Maranatholam snehichu thaan Nithyathayolam snehikkum thaan Yeshu en swantham halleluyya Njaan nin sambaadhyam en rakshaka Neeyen karthaavum snehithanum Aathma bharthaavum sakalavum-