En jeevanaada daiva suthaa
എന്‍ ജീവനാഥാ ദൈവസുതാ

Lyrics by A.A.J
238
രീതി: നിന്നിഷ്ടം ദേവാ... എന്‍ ജീവനാഥാ ദൈവസുതാ നിന്നന്തികേ ഞാന്‍ വന്നിടുന്നു ആശ്രയസ്ഥാനം നീ മാത്രമേ പ്രാണനാഥായെന്‍ സങ്കേതമേ എന്‍ ജീവനാഥാ ദൈവസുതാ സ്വര്‍ല്ലോകത്തിന്‍റെ ആരാധ്യനേ ഏഴയാമെന്നെ സ്നേഹിച്ചല്ലോ അത്യഗാധമിതപ്രമേയം എന്‍ ജീവനാഥാ ദൈവസുതാ നന്മയെന്തെന്നില്‍ ദര്‍ശിച്ചു നീ പാപിയാം ശത്രു അര്‍ദ്ധപ്രാണന്‍ ഏവം വിധമീയേഴയാം ഞാന്‍ എന്‍ ജീവനാഥാ ദൈവസുതാ നിന്‍സ്നേഹം നാവാല്‍ അവര്‍ണ്ണ്യമേ അയോഗ്യനാമീ പാപിയെന്നെ നിന്‍മകനാക്കി തീര്‍ത്തുവല്ലോ എന്‍ ജീവനാഥാ ദൈവസുതാ വാഞ്ചിക്കുന്നേ നിന്‍സന്നിധാനം തൃക്കണ്ണിന്‍ ശോഭ കണ്ടിടും ഞാന്‍ തൃപ്പാദത്തില്‍ വണങ്ങിടുമേ
238
Reethi: ninnishtam devaa… En jeevanaada daiva suthaa Ninnanthike njaan vannidunnu Aasraya staanam nee maathrame Prana naadaayen sankethame En jeeva naadaa daiva suthaa Swarllokathinte aaraadyane Ezhayaamenne snehichallo Athiyagaada amitha prameyam En jeeva naadaa daiva suthaa Nanmayenthennil darshichu nee Paapiyaam shathu ardha praanen Evam vidhamee ezhayaam njaan En jeeva naadaa daiva suthaa Nin sneham naavaal avarnnyame Ayogyanaamee paapiyenne Nin makanaakki theerthuvallo En jeevanaada daivasuthaa Vaanchikkunne nin sannidhaanam Thukkannin shobha kandidum njaan Thruppaadathil vanangidume