Ethrayo nallavaneshu
എത്രയോ നല്ലവനേശു

Lyrics by M.J.P
241
എത്രയോ നല്ലവനേശു എത്ര ദയാപരനെന്നും ഇത്രത്തോളം ചെയ്ത നന്മകളോര്‍ക്കുമ്പോള്‍ എത്ര സ്തുതിച്ചാലും പോരാ വീഴാതെ എന്നെയും കാത്തു താഴാതെ എന്നെ പിടിച്ചു ഏഴയാമെന്നെയും കാത്തുപാലിച്ചതാം സ്നേഹം ഞാന്‍ ഓര്‍ത്തുപാടും കുപ്പയില്‍ നിന്നങ്ങുയര്‍ത്തി ഒപ്പമിരുത്തി തന്‍കൂടെ അപ്പാ നിന്‍ സ്നേഹത്തെ എപ്പോഴും ഓര്‍ത്തു ഞാന്‍ തൃപ്പാദം കുമ്പിടുന്നേ എന്നു ഞാന്‍ വന്നങ്ങുചേരും? അന്നെന്‍റെ ഖിന്നത തീരും അന്നാളില്‍ പ്രിയന്‍റെ പൊന്‍മുഖം കണ്ടിടും എന്നും ഞാന്‍ ആരാധിക്കും
241
Ethrayo nallavaneshu Ethra dayaaparanennum Ithratholam cheytha Nanmakalorkkumbol Ethra stuthichaalum poraa Veezhaathe enneyum kaathu Thaazhaathe enne pidichu Ezhayaamenneyum kaathupaalichathaam Sneham njaan orthu paadum Kuppayil ninnangu uyarthi Oppamiruthi than koode Appaa nin snehathe Eppozhum orthu njaan Thruppaadam kumbidunne Ennu njaan vannangu cherum? Annente khinnatha theerum Annaalil priyante Ponmukham kandidum Ennum njaan aaraadikkum