250
അതാ കേള്‍ക്കുന്നു ഞാന്‍
ഗതസമന തോട്ടത്തിലെ
പാപിയെനിക്കായ് നൊന്തലറിടുന്ന
പ്രിയന്‍റെ ശബ്ദമതേ!
ദേഹമെല്ലാം തകര്‍ന്നു
ശോകം നിറഞ്ഞവനായ്
ദേവാധിദേവാ! നിന്‍സുതന്‍ എനിക്കായ്
പാടുകള്‍ പെട്ടിടുന്നേ
അപ്പാ ഈ പാനപാത്രം
നീക്കുക സാദ്ധ്യമെങ്കില്‍
എന്നിഷ്ടമല്ല നിന്നിഷ്ടമാകട്ടെ
എന്നവന്‍ തീര്‍ത്തുരച്ചു
പ്രാണവേദനയിലായ്
പാരം വിയര്‍ത്തവനായ്
എന്‍പ്രാണനായകന്‍ ഉള്ളം തകര്‍ന്നിതാ
യാചന ചെയ്തിടുന്നേ
ദുസ്സഹ വേദനയാല്‍
മന്നവനേശു താനും
മൂന്നുരു ഊഴിയില്‍ വീണു പ്രാര്‍ത്ഥിച്ചല്ലോ
പാപി എന്‍രക്ഷയ്ക്കായി
സ്നേഹത്തിന്‍ ഇമ്പവാക്കാല്‍
ആശ്വാസമേകുമവന്‍
കഷ്ടസമയത്തില്‍ ആശ്വാസം കാണാതെ
വിങ്ങി വിലപിക്കുന്നേ
എന്നെയും തന്നെപ്പോലെ മാറ്റും
ഈ മാ സ്നേഹത്തെ
എണ്ണിയെണ്ണി ഞാന്‍ ഉള്ളം നിറഞ്ഞല്ലാ
നാളും പുകഴ്ത്തിടുമേ
250
Athaa kelkkunnu njaan
Gathasamana thottathile
Paapiyenikkaay nonthalaridunna
Priyante shabdhamathe
Dehamellaam thakarnnu
Shokam niranjavanaay
Devaadhideva! nin suthan enikkaay
Paadukal pettidunne
Appaa ee paanapaathram
Neekkuka saadhyamenkil
Ennishtamalla ninnishtamaakette
Ennavan theerthurachu
Praana vedanayilaay
Paaram viarthavanaay
En praana naayakan ullam thakarnnitha
Yaachana cheythidunne
Dussaha vedanayal
Mannavaneshu thaanum
Munnuru oozhiyil veenu paraarthichello
Paapi en rakshackkaayi
Snehathin imba vaakkaal
Aashwaasam ekumavan
Kashta samayathil aashwaasam kaanaathe
Vingi vilapikkunne
Enneyum thanneppole maattum
Ee maa snehathe
Enni enni njaan ullam niranjallaa
Naalum pukazhthidume