254
ഇമ്മാനുവേല്‍ തന്‍ ചങ്കതില്‍
നിന്നൊഴുകും രക്തം
പാപക്കറ നീങ്ങുമതില്‍
മുങ്ങി തീര്‍ന്നാല്‍ ആരും
എന്‍പേര്‍ക്കേശു മരിച്ചെന്നു
ഞാന്‍ വിശ്വസിക്കുന്നു
പാപം എന്നില്‍ നിന്നു നീക്കാന്‍
യേശു രക്തം ചിന്തി
കള്ളന്‍ ക്രൂശില്‍ പാപശാന്തി
കണ്ടീയുറവയില്‍
അവനെപ്പോല്‍ ഞാനും ദോഷി
കണ്ടെന്‍ പ്രതിശാന്തി
കുഞ്ഞാട്ടിന്‍ വിലയേറിയ
രുധിരത്തിന്‍ ശക്തി
വീണ്ടുകൊള്ളും ദൈവസഭ
ആകെ വിശേഷമായ്
തന്‍ മുറിവിന്‍ രക്തനീര്‍ ഞാന്‍
കണ്ടന്നുമുതല്‍ തന്‍-
വീണ്ടെടുപ്പിന്‍ സ്നേഹം താനെന്‍
ചിന്ത ഇന്നുമെന്നും
വിക്കുള്ള എന്‍റെ ഈ നാവു
ശവക്കുഴിക്കുള്ളില്‍
മൗനം എന്നാല്‍ എന്നാത്മാവു
പാടും ഉന്നതത്തില്‍
254
Immaanuvel than chankathil
Ninnozhukum raktham
Paapakkara neengumathil
Mungi theernnaal aarum
Enperkkeshu marichennu
Njaan vishwasikkunnu
Paapam ennil ninnu neekkaan
Yeshu raktham chinthi
Kallan krooshil paapashaanthi
Kandiee uravayil
Avaneppol njaanum doshi
Kanden prathishaanthi
Kunjaattin vilayeriya
Rudhrathin shakthi
Veendu kollum daiva sabha
Aake visheshamaay
Than murivil rakthaneer njaan
Kandannumuthal than
Veendeduppin sneham thaanen
Chintha innumennum
Vikkulla ente ee naavu
Shavakuzhikkullil
Maunam ennaal ennaathmaavu
Paadum unnathathil