En naadhane nee paadukaletto
എന്‍ നാഥനേ നീ പാടുകളേറ്റോ

Lyrics by T.M.D
259
എന്‍ നാഥനേ, നീ പാടുകളേറ്റോ! നിന്‍താതന്‍ നിന്നെ വിട്ടോ മൃതിക്കായ് ഒറ്റിക്കൊടുത്തു യൂദാസു നിന്നെ തള്ളിപ്പറഞ്ഞു പത്രോസു പോലും നിന്‍പ്രിയ ശിഷ്യര്‍ പോലുമന്നേരം വിട്ടോടി നിന്നെ മൃത്യു ഭയത്താല്‍ ത്രിലോകനാഥന്‍ ഏഴയെപ്പോലെ ഈ ലോകരാലേ ബന്ധിതനായി ക്രൂശും വഹിച്ചാ കാല്‍വറി തന്നില്‍ ക്ലേശം സഹിച്ചു കേറീ പരേശന്‍ വന്‍ പാപമേറ്റു ജീവന്‍ വെടിഞ്ഞു എന്‍ ശോകഭാരമൊന്നായൊഴിച്ചു
259
En naadhane, nee paadukaletto! Nin thaathan ninne Vitto mruthikkaay Ottikkoduthu yudaasu ninne Thallipparanju pathrosu polum Ninpriya shishyar polumanneram Vittodi ninne mruthyu bhayathaal Threelokanaadhan ezhayeppole Ee lokaraale bandhithanaay Krooshum vahicha kaalvary thannil Klesham sahichu keri pareshan Vanpaapamettu jeevan vedinju En shokabhaaramonnaay ozhichu