267
സര്‍വ്വപാപക്കറകള്‍ തീര്‍ത്തു നരരെ രക്ഷിച്ചിടുവാന്‍
ഉര്‍വ്വിനാഥന്‍ യേശുദേവന്‍ ചൊരിഞ്ഞ തിരുരക്തമേ
യേശുവോടീ ലോകര്‍ ചെയ്തതോര്‍ക്ക നീയെന്നുള്ളമേ
വേദനയോടേശു ദേവന്‍ ചൊരിഞ്ഞ തിരുരക്തമേ
കാട്ടുചെന്നായ് കൂട്ടമായോരാടിനെ പിടിച്ചപോല്‍
കൂട്ടമായ് ദുഷ്ടരടിച്ചപ്പോള്‍ ചൊരിഞ്ഞ രക്തമേ
മുള്ളുകൊണ്ടുള്ളോര്‍ മുടിയാല്‍ മന്നവന്‍ തിരുതല
യ്ക്കുള്ളിലും പുറത്തുമായി പാഞ്ഞ തിരുരക്തമേ
നീണ്ടയിരുമ്പാണികൊണ്ട് ദുഷ്ടരാ കൈകാല്‍കളെ
തോണ്ടിയനേരം ചൊരിഞ്ഞ രക്ഷിതാവിന്‍ രക്തമേ
വഞ്ചകസാത്താനെ ബന്ധിച്ചന്ധകാരം നീക്കുവാന്‍
അഞ്ചുകായങ്ങള്‍ വഴിയായ് പാഞ്ഞ തിരുരക്തമേ
267
Sarvva ppapa karakal theerthu Narare rakshicheeduvaan
Urvvi naadhan eshu devan chorinja thiru rakthame
Yeshuvodee lokar chytha thorkka ee poongavane
Vedanayood eshu devan chorinja thiru rakthame
Kaattu chennay koottamayor-aadine pidichapol
Koottamay dushtar-adicha-ppol chorinja rakthame
Mullukondullor mutiyaal mannavan thiruthalai-
kkullilum purathumaayi paanjga thiru rakthame
Neenda erump-anikondu dusharaa kaikalkale
Thondiya neram chorinja rakshithavin rakthame
Vanchaka saathane bandhi-chandhakaaram neekkuvan
Anchu kaayangal vazhiyay paanja thiru rakthame