270
എന്‍പേര്‍ക്കായ് ജീവന്‍ വയ്ക്കും പ്രഭോ! നിന്നെ
എന്നുമീ ദാസനോര്‍ക്കും
നിന്‍ കൃപയേറിയ വാക്കിന്‍ പ്രകാരമി-
ങ്ങത്യന്ത താഴ്മയോടെ -എന്‍റെ
വന്‍കടം തീര്‍പ്പാന്‍ മരിക്കും പ്രഭോ! നിന്നെ
എന്നുമീ ദാസനോര്‍ക്കും
എന്നുടെ പേര്‍ക്കായ് നുറുങ്ങിയ നിന്നുടല്‍
സ്വര്‍ഭോജ്യമത്രേ മമ - നിന്‍റെ
പൊന്നുനിയമത്തിന്‍
പാത്രമെടുത്തിപ്പോള്‍
നിന്നെ ഞാനോര്‍ക്കുന്നിതാ
ഗത്സമനേയിടം ഞാന്‍ മറന്നിടുമോ
നിന്‍വ്യഥയൊക്കെയെയും - നിന്‍റെ
സങ്കടം രക്തവിയര്‍പ്പെന്നിവയൊരു
നാളും മറക്കുമോ ഞാന്‍
എന്നുടെ കണ്ണുകള്‍ കാല്‍വറിയിങ്കലെ
ക്രൂശിന്നു നേര്‍ തിരിക്കേ - എന്‍റെ
പൊന്നുബലിയായ
ദൈവകുഞ്ഞാടിനെ
യോര്‍ക്കാതിരിക്കുമോ ഞാന്‍
നിന്നെയും നിന്‍റെ വ്യഥകളെയും നിന്‍റെ
സ്നേഹമെല്ലാറ്റെയും ഞാന്‍ - എന്‍റെ
അന്ത്യമാം ശ്വാസമെടുക്കും വരെയ്ക്കുമീ
സാധുവോര്‍ത്തിടുമെന്നും
നിന്നുടെ രാജ്യത്തില്‍ നീ വരുമ്പോളെന്നെ
നീയോര്‍ത്തിടും സമയേ - നിന്‍റെ
വന്‍കൃപ പൂര്‍ണ്ണമായ് ഞാനറിയും തവ
രൂപത്തോടേകമാകും
270
Enperkkaay jeevan veckkum prabho! ninne
Ennumee daasanorkkum
Nin krupayeriya vaakkin prakaarami
ngathyantha thaazhmayode- ente
Vankadom theerppaan marikkum prabho! ninne
Ennumee daasanorkkum
Ennude perkkaay nurungiya ninnudal
Swarbhojyamathre mama-ninte
Ponnuniyamathin
Paathrameduthippol
Ninne njaanorkkunnitha
Gathsamaneyidam njaan marannidumo
Ninvyadayokkeyeyum-ninte
Sankadom raktha viyarppennivayoru
Naalum marakkumo njaan
Ennude kannukal kaalvaryinkale
Krooshinnu ner thirikke- ente
Ponnu baliyaaya
Daivakunjaadine
Oorkkaathirikkumo njaan
Ninneyum ninte vyadakaleyum ninte
Snehamellaatteyum njaan- ente
Anthyamaam shwaasamedukkum varekkumee
Saadhuvorthidumennum
Ninnude raajyathil nee varumbolenne
Neeyorthidum samaye- ninte
Vankrupa poornnamaay njaanariyum thava
Roopathodekamaakum