278
‘The love that Jesus had’
എന്നെ വീണ്ടെടുപ്പാനായി
എന്തൊരാശ്ചര്യസ്നേഹം കര്‍ത്തന്‍
ഘോരമരണം മൂലമായ്
വീരനായ് കാണിച്ചു!
അഗാധമാമവന്‍ സ്നേഹം
നാവിനാല്‍ വര്‍ണ്ണിച്ചുകൂടാ
യേശു എന്നെ സ്നേഹിച്ചതോ
അസാദ്ധ്യം വര്‍ണ്ണിപ്പാന്‍
മുള്‍ക്കിരീടം ധരിച്ചവന്‍
ഏറെ കഷ്ടവും ഏറ്റവന്‍
എന്നും ഞാന്‍ ജീവിപ്പാനവന്‍
തന്‍ജീവനെ വിട്ടു
സമാധാനമറ്റവനായ് സമാധാനം
ഞാന്‍ അവനില്‍
കണ്ടെത്തിയതു വര്‍ണ്ണിപ്പാന്‍
എന്നാല്‍ അസാദ്ധ്യമേ
ക്രിസ്തുവില്‍ കണ്ടെത്തിയേ ഞാന്‍
വാസ്തവാം സന്തോഷത്തെ
മന്നിലെ സന്തോഷമപ്പോള്‍
ഹീനമെന്നെണ്ണുന്നു
278
‘The love that Jesus had’
Enne veendeduppanaayi
Enthaascharyam sneham karthan
Ghoramaranam moolamaay
Veeranaay kaanichu!
Aagaadhamaamavan sneham
Naavinaal varnnichukooda
Yeshu enne snehichatho
Assaadhyam varnnippaan
Mulkkireedom dharichavan
Ere kashtavum ettavan
Ennum njaan jeevippaanavan
Than jeevane vittu
Samaadhaanam attavanaay samaadhaanam
Njaan avanil
Kandethiyathu varnnippaan
Ennaal assaadhyame
Kristhuvil kandethiye njaan
Vaasthavamaam santhoshathe
Mannile santhoshamappol
Heenamennennunnu