279
ഇദ്ധരയിലെന്നെ ഇത്രമേല്‍ സ്നേഹിപ്പാന്‍
എന്തുള്ളു ഞാനപ്പനേ!-നിന്‍റെ
ഉദ്ധാരണത്തെ ഞാന്‍ ഓര്‍ത്തു ദിനംപ്രതി
സന്തോഷിക്കുന്നത്യന്തം
പുത്രന്‍റെ സ്നേഹത്തെ
ക്രൂശിന്‍മേല്‍ കാണുമ്പോള്‍
ശത്രുഭയം തീരുന്നു -എന്നെ
മിത്രമാക്കിടുവാന്‍ കാണിച്ച നിന്‍കൃപ
എത്ര മനോഹരമേ!-
ശത്രുവാമെന്നെ നിന്‍ പുത്രനാക്കിടുവാന്‍
പുത്രനെ തന്നല്ലോ നീ - ദേവാ
ഇത്ര മഹാസ്നേഹം ഇദ്ധരയിലൊരു
മര്‍ത്യനുമില്ല ദൃഢം-
നീചനരനാമീയേഴയെ സ്നേഹിച്ചീ
നീചലോകത്തില്‍ വന്നു - യേശു
നീച മരണം മരിപ്പതിന്നായ് തന്നെ
നീചന്മാര്‍ക്കേല്‍പ്പിച്ചല്ലോ-
കൂട്ടം വെറുത്തു കുലവും വെറുത്തെന്നെ
കൂട്ടുകാരും വെറുത്തു - എന്നാല്‍
കൂട്ടായിത്തീര്‍ന്നെന്‍റെ സ്വര്‍ഗ്ഗീയസ്നേഹിതന്‍
കഷ്ടകാലത്തും വിടാ-
മാതാപിതാക്കന്മാരെന്നെ വെടിഞ്ഞാലും
സന്താപമില്ലെനിക്കു - എന്‍റെ
മാതാപിതാവെക്കാള്‍ അന്‍പു തിങ്ങിടുന്നോ
രേശുവുണ്ട് എനിക്കു-
മുമ്പിലും പിമ്പിലും കാവലായ് നിന്നു നീ
മുമ്പില്‍ നടക്കേണമേ - നിന്‍റെ
ഇമ്പമുള്ള രാജ്യേ വന്നു ചേരും വരെ
അമ്പോടു കാക്കേണമേ-
279
Idharayilenne ithramel snehippaan
Enthullu njaanappane!-ninte
Udhaaranathe njaan orthu dinam prathi
Santhoshikkunn athyantham
1. Puthrante snehathe
krooshinmel kaanumbol
Shathrubhayam theerunnu-enne
Mithramaakkiduvaan kaanicha ninkrupa
ethra manoharame!
2. Shathruvamenne nin puthranaakkiduvaan
Puthrane thannallo nee-deva
Ithra mahaasneham idharayiloru
marthyanumilla drudam
3. Neechanaranaamee yezhaye snehichi-
Neecha lokathil vannu-yeshu
Neecha maranam marippathinaay thanne
neechenmaarkk elppichallo
4. Koottam veruthu kulavum veruthenne
Kottukaarum veruthu-ennaal
Koottaayi theernnente swargeeya snehithan
kashtakaalathum vidaa
5. Maathaa pithaakkanmaar enne vedinjaalum
Santhaapamillenikku-ente
Maathaa pithaavekkaal anpu
thingidunno-reshuvunde enikku
6. Mumbilum pimbilum kaavalaay ninnu nee
Mumbil nadakkaname-ninte
Imbamulla raajye vannu cherum vare
anpodu kaakkename