285
അളവില്ലാ സ്നേഹം യേശുവിന്‍
സ്നേഹം മാത്രം!
അതിരില്ലാ സ്നേഹം കുരിശിലെ
നിസ്തുല സ്നേഹം മാത്രം
പാപത്തിന്‍ പാതയില്‍ ഞാന്‍
പോകുന്ന നേരത്തവന്‍
ചാരത്തണഞ്ഞു ചോരചൊരിഞ്ഞു
തന്‍ സ്വന്തമാക്കിയെന്നെയവന്‍
ആഴിയുമാകാശവും ഊഴിയും
നിര്‍മ്മിച്ചവന്‍
പാപിയാമെന്നെ സ്നേഹിച്ചു ക്രൂശില്‍
പ്രാണനും തന്നു രക്ഷിച്ചല്ലോ!
വീഴ്ചകള്‍ ജീവിതത്തില്‍ വന്നാലും
കൈവിടാതെ
രക്ഷകന്‍ കാത്തു നിത്യവുമെന്നെ
താങ്ങി നടത്തും അത്ഭുതമായ്
തന്‍ സനേഹബന്ധത്തില്‍ നിന്നെന്നെ
പിന്‍തിരിക്കുവാന്‍
ആപത്തോ! വാളോ! മൃത്യുവിനാലോ!
സാദ്ധ്യമല്ലെന്നും നിശ്ചയമായ്
നാളുകള്‍ തീര്‍ന്നിടുമ്പോള്‍
നാഥനെ കണ്ടിടുമ്പോള്‍
തന്‍സ്നേഹഭാരം തിങ്ങിയെന്നുള്ളില്‍
തൃപ്പാദേ വീണു ചുംബിക്കും ഞാന്‍
285
Alavillaa sneham yeshuvin
Sneham maathram!
Athirillaa sneham kurishile
Nisthula sneham maathram
Paapathin paathayil njaan
Pokunna nerathavan
Chaarathananju chora chorinju
Than swanthamaakki yenneyavan
Aazhiyum aakashavum uzhiyum
Nirmmichavan
Paapiyaamenne snehichu krooshil
Praananum thannu rakshichello
Veezhchakal jeevithathil vannaalum
Kaividaathe
Rakshakan kaathu nithyavumenne
Thaangi nadathum athbhuthamaay
Than snehabendhathil ninnenne
Pinthirikkuvaan
Aapatho! vaalo! mruthyuvinaalo!
Saadhyamallennum nischayamaay
Naalukal theernnidumbol
Naadhane kandidumbol
Than sneha bhaaram thingiyennullil
Thruppaade veenu chumbikkum njaan