Anugamikkum njaaneshuvine
അനുഗമിക്കും ഞാനേശുവിനെ

Lyrics by G.K
29
അനുഗമിക്കും ഞാനേശുവിനെ അനുദിനവും അത്യാനന്ദമായ് അനുഗ്രഹത്താലെന്നെ നിറച്ചിടുന്ന അനുപമ സ്നേഹിതന്‍ താന്‍ ഹല്ലേലുയ്യാ ഗീതം പാടാം തുല്യമില്ലാ നാമം പാടാം അവനറിയാതെയൊന്നുമെന്നില്‍ അനുവദിക്കില്ല ഇന്നു മന്നില്‍ അതുമഖിലം എന്‍ നന്മകള്‍ക്കായ് അനുദിനം നല്‍കിടും താന്‍ വിഷമതകള്‍ ഹാ! ഏറിടുകില്‍ വിലപിക്കയെന്തിന്നീയുലകില്‍ വിജയിതനാമെന്നേശുവെല്ലാ വിനകളുമകറ്റുമല്ലോ
29
Anugamikkum njaaneshuvine Anudinavum athyaanandamaay Anugrahathaalenne nirachidunna Anupama snehithan thaan Hallelujah geetham paadaam Thullymillaa naamam paadaam Avanariyaathe yonnumennil Anuvadikkilla innu mannil Athu makhilam en nanmakalkkaay Anudinam nalkidum thaan Vishamathakal haa! eridukil Vilapikkayenthinnee yulakil Vijayithanaamenneshuvellaa Vinakalumakattumallo