307
ഓ കാല്‍വറി ഓ കാല്‍വറി
ഓര്‍മ്മകള്‍ നിറയും അന്‍പിന്‍ ഗിരി
അവികല സ്നേഹത്തിന്‍ അതുല്യമാം ചിത്രം
അഖിലവും കാണുന്നു ക്രൂശതിങ്കല്‍ (2)
സഹനത്തിന്‍ ആഴവും ത്യാഗത്തിന്‍ വ്യാപ്തിയും
സകലവും കാണുന്നു കാല്‍വറിയില്‍-
മനുകുല പാപം മുഴുവനും പേറി
മരക്കുരിശേന്തി യേശു നാഥന്‍ (2)
പരിശുദ്ധനായവന്‍ മനുഷ്യനുവേണ്ടി
പകരം മരിച്ചിതാ കാല്‍വറിയില്‍-
അതിക്രമം നിറയും മനുജന്‍റെ ഹൃദയം
അറിയുന്നോനേകന്‍ യേശു നാഥന്‍ (2)
അകൃത്യങ്ങള്‍ നീക്കാന്‍ പാപങ്ങള്‍ മായ്ക്കാന്‍
അവിടുന്ന് ബലിയായ് കാല്‍വറിയില്‍-
മലിനത നിറയുമീ മര്‍ത്ത്യന്‍റെ ജീവിതം
മനസ്സലിവിന്‍ ദൈവം മുന്നറിഞ്ഞു (2)
മറുവിലയാകാന്‍ മനുഷ്യനായ് വന്നു
മരിച്ചേശു യാഗമായ് കാല്‍വറിയില്‍-
307
O kaalvary O kaalvary
Ormmakal nirayum anpin giri
Avikala snehathin athulyamaam chithram
Akhilavum kaanunnu krooshathinkal (2)
Sahanathin aazhavum thyaagathin vyaapthiyum
Sakalavum kaanunnu kaalvaryil
Manukula paapam muzhuvanum peri
Marakkurishenthi yeshu naadan (2)
Parishudhanaayavan manushyanu vendi
Pakaram marichithaa kaalvaryil
Athikramam nirayum manujante hrudayam
Ariyunnonekan yeshu naadan (2)
Akruthyangal neekkaan paapangal maackaan
Avidunne baliyaay kaalvaryil
Malinatha nirayumee marthyante jeevitham
Manassalivin daivam munnarinju (2)
Maruvilayaakaan manushyanaay vannu
Maricheshu yaagamaay kaalvariyil-