313
ശ്രീയേശുനാമം അതിശയനാമം
ഏഴയെനിക്കിമ്പനാമം
പാപപരിഹാരാര്‍ത്ഥം പാതകരെ തേടി
പാരിടത്തില്‍ വന്ന നാമം
പാപമറ്റ ജീവിതത്തിന്‍ മാതൃകയെ കാട്ടിത്തന്ന
പാവനമാംപുണ്യനാമം
എണ്ണമില്ലാ പാപം എന്നില്‍ നിന്നു നീക്കാന്‍
എന്നില്‍ കനിഞ്ഞ നാമം
അന്യനെന്ന മേലെഴുത്തു എന്നേക്കുമായ് മായ്ച്ചുതന്ന
ഉന്നതന്‍റെ വന്ദ്യനാമം-
എല്ലാ നാമത്തിലും മേലായ നാമം
ഭക്തര്‍ ജനം വാഴുത്തും നാമം
എല്ലാ മുഴങ്കാലും മടങ്ങിടും തിരുമുമ്പില്‍
വല്ലഭത്വം ഉള്ള നാമം-
313
Shreeyeshu naamam athishaya naamam
Ezhayenikkimba naamam
Paapa parihaaraartham paathakare thedi
Paaridathil vanna naamam
Paapamatta jeevithathin maathrukaye kaattithanna
Paavanamaam punnya naamam-
Ennamillaa paapam ennil ninnu neekkaan
Ennil kaninja naamam
Anyanenna melezhuthu ennekkumaay maaychu thanna
Unnathante vandya naamam-
Ellaa naamathilum melaaya naamam
Bhakthar janam vaazhthum naamam
Ellaa muzhankaalum madangidum thirumumbil
Vallabhathwam ulla naamam-