Ethrayum sundaran aayiramaayiram
എത്രയും സുന്ദരനായിരമായിരം

Lyrics by T.K.S
317
എത്രയും സുന്ദരനായിരമായിരം മര്‍ത്യരിലും മമ നാഥന്‍ - അ അ അവനുടെ പ്രേമം എനിക്കഭിരാമം അവിനിലെന്‍ പ്രേമം എനിക്കെന്നും ക്ഷേമം അ ആ ആപാദചൂഡം ആകര്‍ഷണീയമാ ണവയവമഖിലവും നൂനം - അ അ അ ആ ആത്മമണാളന്‍ രൂപലാവണ്യം ആനന്ദമോര്‍ത്താലര്‍ക്കുമവര്‍ണ്യം സങ്കടത്തിങ്കല്‍ ശങ്കകൂടാതെയെന്‍ സങ്കേതമാം ജീവനാഥന്‍ - അ അ അ ആ തന്‍കരം നീട്ടി കണ്ണുനീര്‍ തുടയ്ക്കും തങ്കമുഖത്താല്‍ ചുംബനം നല്‍കും എന്നുമെന്നോടുകൂടെ വസിച്ചിടാ മെന്നരുളിച്ചെയ്തെന്‍ നാഥന്‍-അ അ അ ആ അവനുടെ പ്രീതി എന്നുമെന്‍ വിജയം എന്തിനു ഭീതി താനെനിക്കഭയം ലോകമഹാന്മാരേവരിലുമവ നേകനേ രക്ഷകനോര്‍ത്താല്‍-അ അ അ ആ ജീവനെ നല്‍കി സ്നേഹിച്ചതവനാ ണേവനും മോക്ഷവാതിലുമവനേ
317
Ethrayum sundaran aayiramaayiram Marthyarilum mama naadhan - a a a a Avanude naamam enikkabhiraamam Avnilen premam Enikkennum kshemam a a Aapaadachoodam aakarshaneeyama- anavayava makhilavum noonam - a a a a Aathmamanaalan roopalaavanyam Aanandamorthaal aarkkumavarnyam Sankadathinkal shankakoodaatheyen Sankethamaam jeevanaadhan - a a a a Thankaram neetti kannuneer thudackum Thanka mughathaal chumbanam nalkum Ennumennodu koode vasichidaa- mennarulicheythen naadhan - a a a a Avanude preethi ennumen vijayam Enthinu bheethi thaanenikkabhayam Lokamahaanmaar evarilumava- nekane rakshakanorthaal - a a a a Jeevane nalki snehichathavan- aanevanum moksha vaathilumavane