318
എന്‍പ്രിയനെന്തു മനോഹരനാം!
തന്‍പദമെന്നുമെന്നാശ്രയമാം
ആനന്ദമായവനനുദിനവും
ആമയമകറ്റി നടത്തുമെന്നെ
ശാരോന്‍ പനിനീര്‍ കുസുമമവന്‍
താഴ്വരകളിലെ താമരയും
മധുരഫലം തരും നാരകമാം
തന്‍നിഴലതിലെന്‍ താമസമാം
ഉലകക്കൊടുംവെയില്‍ കൊണ്ടതിനാല്‍
ഇരുള്‍ നിറമായെനിക്കെങ്കിലും താന്‍
തള്ളിയില്ലെന്നെത്തിരു കൃപയാല്‍
തന്നരമനയില്‍ ചേര്‍ക്കുകയായ്
മാറ്റമില്ലാ കൃപ നിറഞ്ഞവനായ്
മറ്റൊരു രക്ഷനില്ലിതുപോല്‍
മരുവിടമാമീ ഭൂമിയില്‍ തന്‍
മാറില്‍ ചാരി ഞാനാശ്വസിക്കും
318
En priyenenthu manoharam
Than padamennumenn-aashrayamaam
Aanandamaayavan anudinavum
Aamayamakatti nadathumenne
Shaaron panineer kusumamavan
Thaazhvarakalile thaamarayum
Madhuraphalam tharum naarakamaam
Than nizhalathilen thaamasamaam
Ulakakkodumveyil kondathinaal
Irul niramaayenikkenkilum thaan
Thalliyillenne thirukrupayaal
Thannaramanayil cherkkukayaay
Maattamillaa krupa niranjavanaay
Mattoru rakshakanillithu pol
Maruvidamaamee bhoomiyil thaan
Maaril chaari njaan aashwasikkum