320
എത്രയോ ശ്രേഷ്ഠനായവന്‍
ക്രിസ്തുതാനെന്നുറച്ചു പാടുവിന്‍
നിത്യനാശം നീക്കിഭാഗ്യം
മര്‍ത്ത്യനേകുവാന്‍ കഴിഞ്ഞ
ശക്തനാമവന്‍
ശ്രേഷ്ഠരാം മനുജരൊക്കെ മണ്‍മറഞ്ഞുപോം
മൃത്യുവെ ജയിച്ചുയിര്‍ത്തതേശുമാത്രമാം
നിത്യരാജന്‍ നിസ്തുലാഭന്‍
ക്രിസ്തുനാഥനെത്രയെത്ര
ശ്രേഷ്ഠനാം മഹാന്‍
ഏകനായ് അതിശയങ്ങള്‍ ചെയ്തിടുന്നവന്‍
ഏവനും വണങ്ങിടേണം
തന്‍റെ പാദത്തില്‍
ഏതു നാവും ഏറ്റുചൊല്ലും
യേശുക്രിസ്തു കര്‍ത്തനെന്നു
ദൈവമഹിമയ്ക്കായ്
തുല്യമായ് ഇല്ല മറ്റുനാമമൊന്നുമേ
തെല്ലുമേയലസരായിടാതെ തന്‍ജനം
നല്ലനാമം കിസ്തുനാമം
ചൊല്ലണം തന്‍വല്ലഭത്വം ഭൂവിലറിയട്ടെ
320
Ethrayo shreshtanaayan
Kristhu thaan ennurachu paaduvin
Nithya naasham neekki bhaagyam
Marthyan ekuvaan kazhinja
Shakthanaamavan
Shreshtaraam manujarokke manmaranjupom
Mruthyuve jaichuyirthatheshu maathramaam
Nithyaraajan nisthulaabhan
Kristhu naadhan ethrayethra
Shreshtanaam mahaan
Ekanaay athishayangal cheythidunnavan
Evanum vanangidenam
Thante paadathil
Ethunaavum ettuchollum
Yeshukristhu karthanennu
Daivamahimackkaay
Thullyamaay illa mattu naamamonnume
Thellume yalaasaraayidaathe thanjanam
Nalla naamam kristhu naamam
Chollanam thanvallabhathwam bhoovilariyatte