321
ഗീതം ഗീതം ജയ ജയ ഗീതം
പാടുവിന്‍ സോദരരേ-നമ്മള്‍
യേശുരാജന്‍ ജീവിക്കുന്നതിനാല്‍
ജയഗീതം പാടിടുവിന്‍
പാപം ശാപം സകലവും തീര്‍പ്പാന്‍
അവതരിച്ചിഹ നമുക്കായ്-ദൈവ
കോപത്തീയില്‍ വെന്തരിഞ്ഞവനാം
രക്ഷകന്‍ ജീവിക്കുന്നു-
ഉലകമഹാന്മാരഖിലരുമൊരുപോല്‍
ഉറങ്ങുന്നു കല്ലറയില്‍-നമ്മള്‍
ഉന്നതനേശു മഹേശ്വരന്‍ മാത്രം
ഉയരത്തില്‍ വാണിടുന്നു-
കലുഷതയകറ്റി കണ്ണുനീര്‍ തുടപ്പിന്‍
ഉത്സുകരായിരിപ്പിന്‍-നമ്മള്‍
ആത്മനാഥന്‍ ജീവിക്കവേ
ഇനി അലസത ശരിയാമോ?
വാതില്‍കളേ നിങ്ങള്‍
തലകളെ ഉയര്‍ത്തിന്‍
വരുന്നിതാ ജയരാജന്‍-നിങ്ങള്‍
ഉയര്‍ന്നിരിപ്പിന്‍ കതകുകളേ
ശ്രീയേശുവെ സ്വീകരിപ്പാന്‍-
321
Geetham geetham jaya jaya geetham
Paaduvin sodarare - nammal
Yeshuraajan jeevikkunnathinaal
jayageetham paadiduvin
Paapam shaapam sakalavum theerppaan
Avatharichiha namukkaay- daiva
Kopatheeyil ventharinjavanaam
rakshakan jeevikkunnu
Ulaka mahaanmaar akhilarumorupol
Urangunnu kallarayil -nammal
Unnathaneshu maheshwaran maathram
uyarathil vaanidunnu
Kalushathayakatti kannuneer thudappin
Uthssukaraayirippin-nammal
Aathmanaadhan jeevikkave ini
alasatha shariyaamo?
Vaathilkale ningal thalakale uyuarthin
Varunnithaa jayaraajan-ningal
Uyarnnirippin kathakukale
shreeyeshuve sweekarippaan