Enpriyaneppol sundaranaay
എന്‍പ്രിയനെപ്പോല്‍ സുന്ദരനായ്

Lyrics by C.S.M
322
എന്‍പ്രിയനെപ്പോല്‍ സുന്ദരനായ് ആരെയും ഞാനുലകില്‍ കാണുന്നില്ല മേലാലും ഞാന്‍ കാണുകയില്ല സുന്ദരനാം മനുവേലാ! നിന്നെ പിരിഞ്ഞീ ലോകയാത്ര പ്രാകൃതരാം ജാരന്‍മാരെ വരിക്കുമോ വത്സലാ മണ്ണേപ്രതി മാണിക്യം വെടിയുകില്ല ഞാന്‍-ഈ സര്‍വ്വാംഗസുന്ദരന്‍ തന്നെ എന്നെ വീണ്ടെടുത്തവന്‍ സര്‍വ്വസുഖ സൗകര്യങ്ങള്‍ അര്‍പ്പിക്കുന്നേ ഞാന്‍ യെരുശലേം പുത്രിമാരെന്‍ ചുറ്റും നിന്നു രാപ്പകല്‍ പ്രിയനോടുള്ളനുരാഗം കവര്‍ന്നിടുകില്‍ ലോകസൗകര്യങ്ങളാ- കുന്ന പ്രതാപങ്ങള്‍ മോടിയോടുകൂടിയെന്നെ മാടിവിളിച്ചാല്‍ വെള്ളത്തിന്‍ കുമിളപോലെ മിന്നിവിളങ്ങിടുന്ന ജഡികസുഖങ്ങളെന്നെ എതിരേല്‍ക്കുകില്‍ പ്രേമമെന്നില്‍ വര്‍ദ്ധിക്കുന്നേ പ്രിയനോടു ചേരുവാന്‍ നാളുകള്‍ ഞാനെണ്ണിയെണ്ണി ജീവിച്ചിടുന്നേ
322
Enpriyaneppol sundaranaay Aareyum njaanulakil Kaanunnilla melaalum Njaan kaanukayilla Sundaranaam manuvelaa! ninne pirinjee lokayaathra Praakrutharaam jaaranmaare Varikkumo valsala Manneprathi maanikkiyam Vediyukilla njaan-ee Sarvvaanga sundaran thanne Enne veendeduthavan Sarvva sukha saukaryangal Arppikkunne njaan Yerushalem puthrimaaren Chuttum ninnu raappakal Priyonodullanuraagam Kavarnnidukil Lokasukha saukaryangal Aaakunna prathaapangal Modiyodukoodiyenne Maadi vilichaal- Vellathin kumilapole Minnimaranjidunna Jadika sukhangalenne Ethirelkkukil Premamennil vardhikkunne Priyanodu cheruvaan Naalukal njaanenniyenni Jeevichidunne