324
ഇത്രനല്ലവന്‍ മമ ശ്രീയേശു
ക്രിസ്തുനാഥനെന്നിയെയാരുള്ളൂ?
മിത്രമാണെനിക്കവനെന്നാളും
എത്ര താഴ്ചകള്‍ ഭൂവി വന്നാലും
അതിമോദം നാഥനു പാടിടും
സ്തുതിഗീതം നാവിലുയര്‍ന്നിടും
ഇത്രനല്ലവന്‍ മമ ശ്രീയേശു
ക്രിസ്തുനാഥനെന്നിയെയാരുള്ളൂ
അവനുന്നതന്‍ ബഹുവന്ദിതനാം
പതിനായിരങ്ങളില്‍ സുന്ദരനാം
ഭൂവി വന്നു വൈരിയെവെന്നവനാം
എനിക്കാത്മരക്ഷയെ തന്നവനാ
ഒരുനാളും കൈവിടുകില്ലെന്നെ
തിരുമാര്‍വ്വെനിക്കഭയം തന്നെ
വരുമാകുലങ്ങളിലും നന്നെ
തരുമാശ്രയം തകരാറെന്യേ
പ്രതികൂലമാണെനിക്കീ ലോകം
അതിനാലൊരെള്ളളവും ശോകം
കലരേണ്ടെനിക്കവനനുകൂലം
ബലമുണ്ടു യാത്രയിലതുമൂലം-
സത്യസാക്ഷിയായ പ്രവാചകനും
മഹാശ്രേഷ്ഠനായ പുരോഹിതനും
നിത്യരാജ്യസ്ഥാപകന്‍ രാജാവും
എന്‍റെ ക്രിസ്തുനായകന്‍ ഹല്ലേലുയ്യാ-
324
Ithra nallavan mama shreeyeshu
Kristhu Naadhanenniye aarullu?
Mithramaan enikkavan ennaalum
Ethra thaazhchakal bhoovi vannaalum
Athimodam naadhanu paadidum
Sthuthigeetham naaviluyarnnidum
Ithra nallavan mama shreeyeshu
Kristhu Naadhanenniye aarullu?
Avanunnathan bahuvandithanaam
Pathinaayirangalil sundaranaam
Bhoovivannu vairiye vennavanaam
Enikkaathma rakshaye thannavanaam-
Orunaalum kaividukillenne
Thirumaarvvenikk abhayam thanne
Varumaakulangalilum nanne
Tharum aashrayam thakaraarenye
Prathikoolamaanenikkee lokam
Athinaalorellalavum shokam
Kalerendenikk avananukoolam
Balamundu yaathrayilathu moolam-
Sathya saakshiyaaya pravaachakanum
Mahaashreshtanaaya purohithanum
Nithya raajya sthdaapakan raajavum
Ente kristhunaayakan halleluyya-