326
എത്ര നല്ല സ്നേഹിതന്‍
ശ്രീയേശു മഹാരാജന്‍
നമുക്കുള്ളാശ്രയമവനേകന്‍
ആരുമില്ലിതുപോലൊരുത്തമ
സ്നേഹിതനീയുലകില്‍
അവന്‍ പ്രിയമരികിലണഞ്ഞറികില്‍
ദൈവകോപത്തീയിലായ് നാമം
നിശവുമഴലായ്വാന്‍
കുരിശില്‍ മനസ്സൊടു ബലിയായ് താന്‍
ജീവനേയും തന്നിടുവാ-
നാരു തുനിഞ്ഞിടും?
ഇതേവിധമാരു കനിഞ്ഞിടും?
സങ്കടങ്ങള്‍ തിങ്ങിടുമ്പോള്‍
സംഗീതം പാടാം
അവങ്കല്‍ സങ്കേതം തേടാം
ഭീതിയരുതെന്നോതിയരികില്‍
മരുവുന്നവനെന്നും
നമുക്കായ് കരുതുന്നവനെന്നും
ആകവേ ചിന്താകുലങ്ങള്‍
തന്‍മേലാക്കിടാം
അവന്‍ കൈ നമ്മെ താങ്ങിടും
ആരിലും ബലവാനവന്‍
മഹിമോന്നതധന്യനവന്‍
നമുക്കിങ്ങെന്നുമനന്യനവന്‍
നിന്ദയും ചമന്നിടാം
നാമേല്‍ക്കുകയപമാനം
തന്‍നാമത്തിലാര്‍ക്കുമതഭിമാനം
ഒന്നിലും ഭയന്നിടാതെ
മന്നില്‍ നിന്നിടാം
അവന്‍റെ പിന്നില്‍ നിരന്നിടാം
326
Ethra nalla snehithan
Shreeyeshu mahaaraajan
Namukkull-aashrayamavanekan
Aarumullithu poloruthama
Snehithanee yulakil
Avan priyamarikil ananjarikil
Daivakopatheeyilaay naama
Nishavum azhalaayvaan
Kurishil manassodu baliyaay thaan
Jeevaneyum thanniduva-
naaru thuninjidum?
Ithe vidham aaru kaninjidum?
Sankadangal thingidumbol
Sangeetham paadam
Avankal sanketham thedaam
Bheethi yaruthennothi yarikil
Maruvunnavan ennum
Namukkaay karuthunnaven ennum
Aakave chinthaakulangal
Thanmelaakkidaam
Avan kai namme thaangidum
Aarilum balavaanavan
Mahimonnatha danyanavan
Namukking engum ananyan avan
Nindayum chumannidaam
Naamelkkuka yapamaanam
Than naamathil aarkkumath abhimaanam
Onnilum bhayannidaathe
Mannil ninnidaam
Avante pinnil nirannidaam