Ente priyano avan
എന്‍റെ പ്രിയനോ അവന്‍

Lyrics by T.V.S
332
രീതി: നാം വിമുക്തന്മാര്‍ എന്‍റെ പ്രിയനോ അവന്‍ എനിക്കുള്ളവന്‍ അവന്‍ എന്നേക്കുമായെന്നെ വീണ്ടെടുത്തവന്‍ ഇത്രമഹല്‍ സ്നേഹമാരിലും ഞാന്‍ ഇദ്ധരയിലെങ്ങും കാണുന്നില്ല എന്നെ സ്വന്തമാക്കിടുവാന്‍ എന്‍പേര്‍ക്കായ് രക്തം ചൊരിഞ്ഞവന്‍ താന്‍ ലോകത്തിന്‍ സ്ഥാപനം മുതലെനിക്കായ് അറുക്കപ്പെട്ട ദൈവകുഞ്ഞാടവന്‍ പാപശാപം നീക്കിടുവാന്‍ പ്രിയന്‍ ശാപമായി ക്രൂശതിന്മേല്‍ ആയിരത്തില്‍ പതിനായിരത്തില്‍ സര്‍വ്വാംഗ സുന്ദരനെന്‍പ്രിയന്‍ താന്‍ പ്രാണതുല്യം സ്നേഹിച്ചതാല്‍ തന്‍ജീവന്‍ നല്‍കി മറുവിലയായ് നന്ദിയാലെന്നുള്ളം നിറഞ്ഞിടുന്നേ സ്തോത്രങ്ങള്‍ പാടി ഞാന്‍ വാഴ്ത്തിടുമേ ജീവനുള്ള കാലമെല്ലാം ഹാ! നന്ദിയോടെ സ്തുതിച്ചിടുമേ
332
“Naam vimukthanmaar” enna reethi Ente priyano avan Enikkullavan Avan ennekkumaayenne Veendeduthavan Ithramahal snehamaarilum njaan Idharayilengum kaanunnilla Enne swanthamaakkiduvaan Enperkkaay raktham chorinjavan thaan Lokathin sthdaapanam muthalenikkaay Arukkappetta daiva kunjaadavan Paapaashaapam neekkiduvaan Priyan shaapamaayi kroosh-athinmel Aayirathil pathinaayirathil Sarvvaanga sundaranenpriyan thaan Praanathullyam snehichathaal Thanjeevan nalki maruvilayaay Nandiyaalennullam niranjidunne Sthothrangal paadi njaan vaazhthidume Jeevanulla kaalamellaam haa Nandiyode sthuthichidume