341
എന്‍മനമേ ദിനവും നമിക്ക നീ
മന്നവനേശുവിനെ
നിന്നുടെ പേര്‍ക്കവന്‍
ഉന്നതലോകത്തില്‍
നിന്നിറങ്ങി ഭൂവി വന്നു മരിക്കയാല്‍
നിന്‍ പാപഭാരമാകെ വഹിച്ചവന്‍
തുമ്പം സഹിക്കമൂലം
കമ്പം മരണഭയമിവയക-
ന്നിമ്പമുദിച്ചുവല്ലോ
വന്‍ പിഴയാകെ ക്ഷമിച്ചു മനശ്ശാന്തി
ഉമ്പര്‍ പുരാന്‍ തവ നല്‍കിയ കാരണാല്‍
ഏറ്റം തടിച്ച മേഘം-കണക്കുള്ള
തെറ്റുമതിക്രമവും
ഊറ്റമോടാഞ്ഞടിച്ചു വരും കൊടും
കാറ്റിനു തുല്യമായി
പാറ്റിയകലെക്കളഞ്ഞു മന:ക്ലേശം
ആറ്റി ശിക്ഷാവിധി മാറ്റിയതോര്‍ത്തു നീ
ഓര്‍ത്താല്‍ കിഴക്കുനിന്നു പടിഞ്ഞാറി-
ന്നെത്രയകലമുണ്ടാം
അത്രയും ദൂരത്തില്‍ തവ പാപ-
മാക്കിക്കളഞ്ഞവനെ
മാത്രമല്ല തവ പാപം മഹോദധി
മദ്ധ്യത്തിലാഴ്ത്തിലിട്ടു കളകയാല്‍
അഗ്നിയില്‍ നീ നടക്കും-തരുണത്തില്‍
കത്തുകില്ലഗ്നി നിന്മേല്‍
വെള്ളത്തിലൂടെയെന്നാ-ലതു
നിന്നെ മൂടിക്കളകയില്ല
പേര്‍ ചൊല്ലി നിന്നെ വിളിച്ചിരിക്കുന്നവന്‍
കൂറുള്ള നിന്‍ ദേവനെന്നറിഞ്ഞീടുക
ഞാനവരോടു കൃപാ-സമേതമായ്
മേവുമവരുടയ
ലംഘനത്തില്‍ കരുണാ-സമൃദ്ധിയെ
തങ്കുമാറാക്കുമന്നാള്‍
ആയവര്‍ക്കുള്ളൊരകൃത്യവും പാപവും
ഞാനിനിയോര്‍ക്കുകി-
ല്ലെന്നുര ചെയ്കയാല്‍
341
En maname dinavum-namikka nee
Mannavaneshuvine
Ninnude perkkavan
Unnatha lokathil
Ninnirangi bhoovi vannu marikkayaal
Nin paapa bhaaramaake vahichavan
Thumbam sahikka moolam
Kambam marana bhayamivayaka-
nnimbam udichuvallo
Van pizhayaake kshamichu manasaanthi
Umbar puraan thava nalkiya kaaranaal
Ettam thadicha megham kanakkulla
Thettumathikramavum
Oottamodaanjadichu varum kodum
Kaattinu thulyamaayi
Paattiyakale kalanju manaklesham
Aatti sikshaavidhi maattiyathorthu nee
Orthaal kizhakku ninnu padinjaari-
nnethrayakalamundaam
Athrayum doorathil thava paap-
maakkikalanjavane
Maathramalla thava paapam mahodadhi
Mandhyathilaazhthilittu kalakayaal
Agniyaal nee nadakkum tharunathil
Kathukillagni ninmel
Vellathiloodeyannaa-lathu
Ninne moodikkalakayilla
Per cholli ninne vilichirikkunnavan
Koorulla nin devanennarinjeeduka
Njaanavarodu krupaa-samethamaay
Mevumavarudaya
Lamkhanathil karnaa-samrudhiye
Thankumaaraakkumannaal
Aayavarkkullorakruthyavum paapavum
Njaaniniyorkkuki-
llennur cheykayaal