Ethra maduram than naamam
എത്ര മധുരം തന്‍ നാമം

Lyrics by M.E.C
344
രീതി: പ്രാര്‍ത്ഥന കേള്‍ക്കുന്ന ദൈവം എത്ര മധുരം തന്‍ നാമം എന്നേശു രക്ഷകന്‍ നാമം വിണ്‍മയര്‍ വീണു വണങ്ങിടും വല്ലഭ നാമം അതിശയനാമം യേശുവിന്‍ നാമം ശാശ്വതനാമം ക്ലേശങ്ങളെല്ലാം തീര്‍ത്തിടും നാമം വിശ്വാസികള്‍ക്കുള്ളില്‍ ആശ്വാസമേകിടും നാമം അതിശയനാമം യേശുവിന്‍ നാമം ഉന്നതനാമം ഉലകിലുദിച്ചോ രുത്തമ നാമം സൗരഭ്യം തൂകും പരിമളതൈലമീ നാമം അതിശയനാമം യേശുവിന്‍ നാമം രക്ഷണ്യനാമം പരിശുദ്ധമാര്‍ഗ്ഗം കാട്ടിടും നാമം വാനവും ഭൂമിയും മാറുമെന്നാലും മാറാത്ത നിസ്തുല്യനാമം യേശുവിന്‍ നാമം അത്ഭുതനാമം പാപത്തിന്‍ശാപം തീര്‍ത്തിടും നാമം തുമ്പം സഹിച്ചവര്‍ക്കിമ്പം പകര്‍ന്നിടും നാമം അതിശയനാമം
344
Reethi : ‘Praarthana kelkkunn daivam’ Ethra maduram than naamam Enneshu rakshakan naamam Vinmayar veenu vanangidum vallabha Naamam athishayanaamam Yeshuvin naamam saswatha naamam Kleshangalellaam theerthidum naamam Vishwasikalkkullil Aaswaasamekidum Naamam athishaya naamam Yeshuvin naamam unnatha naamam Ulakiludicho ruthama naamam Saurabhyam thookum parimala thailamee Naamam athishaya naamam Yeshuvin naamam rakshanya naamam Parishudha maarggam kaattidum naamam Vaanavum bhoomiyum maarumennaalum Maaraatha nisthulya naamam Yeshuvin naamam atbhutha naamam Paapathin shaapam theerthidum naamam Thumbam sahichavarkkimbam pakarnnidum Naamam thaishaya naamam