355
എന്നും എന്നെന്നും എന്നുടയവന്‍
മാറാതെ കൃപ തീരാതെ
കെട്ടമകനെപ്പോലെ ദുഷ്ടവഴികളിലെ-
ന്നിഷ്ടംപോല്‍ ഞാന്‍ നടന്നു-എന്നെ
കെട്ടിപ്പിടിച്ചു മുത്തമിട്ടങ്ങു സ്വീകരിപ്പാ-
നിഷ്ടപ്പെടുന്നപ്പനാം
എല്ലാം തുലച്ചു നീച പന്നിയിന്‍ തീറ്റ തിന്നു
വല്ലാതെ നാള്‍ കഴിച്ചു - എന്നെ
തള്ളാതെ മേത്തരമാമങ്കിയും
മോതിരവുമെല്ലാം തരുന്നപ്പനാം
പാപച്ചെളിക്കുഴിയില്‍ വീണു മരിച്ചവന്‍
ഞാന്‍ വീണ്ടും ജീവന്‍ ലഭിച്ചു-തീരെ
കാണാതെ പോയവന്‍ ഞാന്‍ കണ്ടുകിട്ടി
മഹത്ത്വം മറ്റും നിനക്കപ്പനേ
അപ്പാ നിന്‍ വീട്ടിലിനിയെക്കാലവും
വസിക്കു മിപ്പാപി നിന്നടിയന്‍ -എനി
പ്പാരിന്‍ ലാഭമെല്ലാം ചപ്പാണെന്‍
ദൈവമേ നിന്‍തൃപ്പാദമെന്‍ ഗതിയേ
355
Ennum ennennum ennudayavan
Maaraathe krupa theeraathe
Kettamakaneppole dushta vazhikalile-
nnishtampol njaan nadannu- enne
Kettippidichu muthamittangu Sweekarippaa-
nishtappedunn appanaam
Ellaam thulachu neecha ppanniyin theetta thinnu
Vallaathe naal kazhichu-enne
Thallaathe metharamaam ankiyum
Mothiravumellaam tharunnappanaam
Paapachelikkuzhiyil veenumarichavan
Njaan veendum jeevan labhichu-theere
Kaanaathe poyavan njaan kandu kitti
Mahathwam muttum ninakkappane
Appa! nin veetilini yekkaalavum
Vasikkumippaapi ninnadiyan-eni
kkippaaril laabhamellaam chappaanen
Daivame nin thruppaadamen gathiye