357
രീതി: അന്‍പു നിറഞ്ഞ പൊന്നേശുവേ
എന്‍പ്രിയാ! നിന്‍കൃപ മാത്രമാം
ഈ മരുയാത്രയിലാശ്രയം
നിന്‍ക്രൂശിലെന്‍റെ പ്രശംസയാം
നിന്‍പ്രേമമെന്‍റെ പ്രമോദമാം
കൂരിരുള്‍ മൂടുന്ന പാതയില്‍
ആകുലമേറുന്ന വേളയില്‍
നന്മധു തൂകുന്ന നിന്മൊഴി
എന്മനസ്സിന്നേകുമാനന്ദം
വന്‍പ്രതികൂലം തളര്‍ത്തിടില്‍ നിന്‍
ബലം തന്നു സഹായിക്കാന്‍
എന്നുമരികിലുണ്ടെന്‍ പ്രഭോ
നിന്‍ധന്യമാം കൃപാസാന്നിദ്ധ്യം
സന്ധ്യയുഷസിലുമൊന്നു
പോല്‍ ബന്ധുരം
നിന്‍കൃപ തേടും ഞാന്‍
വന്ധ്യമാം മേഘം ഹാ ലോകരിന്‍
ബന്ധങ്ങള്‍, തേടുകില്ലായവ
നിന്‍സ്തുതി തേടുവതെത്രയോ
യോഗ്യമാമേതൊരു നേരവും
അന്ത്യം വരെയും നിന്‍സേവയില്‍
സാധുവിന്നേകുക നിന്‍കൃപ
357
Reethi : ‘Anpuniranja ponneshuve’
En priya! Nin krupa maathramaam
Ee maruyaathrayilaasrayam
Nin krooshilente prasamsayaam
Nin premamente pramodamaam
Koorirul moodunna paathayil
Aakulamerunna velayil
Nanmadu thookunna ninmozhi
Enmanassinnekumaanandam
Van prathikoolam thalarthidil nin
Balam thannu sahaayikkaan
Ennumarikilunden prabho
Nindanyamaam krupaa saannidhyam
Sandhyayushassilumonnu
Pol bandhuram
Nin krupa thedum njaan
vandhyamaam megham haa lokarin
Bandhangal, thedukillaayava
Nin stuthi theduvathethrayo
Yogyamaamethoru neravum
Anthyam vareyum nin sevayil
Saaduvinnekuka nin krupa