Sathyasabhaapathi yeshuve
സത്യസഭാപതി യേശുവേ!

Lyrics by E I J
368
സത്യസഭാപതി യേശുവേ! നിത്യം ജയിക്ക കൃപാനിധേ! സ്തുത്യര്‍ഹമായ നിന്‍ നാമത്തെ മര്‍ത്യരെല്ലാം ഭജിച്ചിടട്ടെ സീമയറ്റുള്ള നിന്‍ പ്രേമവും ആമയം നീക്കും പ്രസാദവും ഭൂമയര്‍ കണ്ടു തൃപ്പാദത്തില്‍ താമസമെന്യേ വീണിടട്ടെ- ക്ഷീണിച്ച നിന്നവകാശമീ ക്ഷേണിയിലെങ്ങുമുണര്‍ന്നിടാന്‍ ആണിപ്പഴുതുളള പാണിയാല്‍ പ്രീണിച്ചനുഗ്രഹിക്കേണമേ- മന്ദമായ് നല്ലിളം പുല്ലില്‍ വീ- ഴുന്ന ഹിമകണസന്നിഭം സുന്ദരമാം മൊഴി ജീവന്നാ- നന്ദം വളര്‍ത്തട്ടെ ഞങ്ങളില്‍- ലെബാനോനിന്‍റെ മഹത്ത്വവും കര്‍മ്മേലിന്‍ സല്‍ഫലപൂര്‍ത്തിയും ശാരോന്‍ഗിരിയുടെ ശോഭയും നിന്‍ജനത്തിനു നല്‍കേണമേ- ഭംഗമില്ലാത്ത പ്രത്യാശയില്‍ തുംഗമോദേനയിജ്ജീവിത- രംഗം സുമംഗളമാക്കുവാന്‍ സംഗതിയാക്കുക നായക!-
368
Sathyasabhaapathi yeshuve nithyam jaikka krupaanidhe Sthuthyarhamaaya nin naamathe Marthyarellaam bhajichidatte Seemayattulla ninpremavum aamayam neekkum prasaadavum Bhumayer kandu thruppaadathil thaamasamenye veenidatte Ksheenicha ninnavaakashamee kshoniyilengum unarnnidaan Aanippazhuthulla paaniyal preenich anugrahikkename Mandamaay nallilam pullil veezhu- nna himakanasannibham Sundaramaam mozhijeevannaa- nandam valarthatte njangalil Labaanoninte mahathwavum karmmelin salphala poorthiyum Shaaron giriyude shobhayum ninjanathinu nalkename Bhangamillaatha prathyaashayil thungamodenayi jeevitha- Rangam sumangalam aakkuvaan sangathiy aakkuka naayaka!