Haa! varika yeshunaadhaa! njangal aavalodirikkunnithaa
ഹാ! വരിക യേശുനാഥാ! ഞങ്ങളാവലോടിരിക്കുന്നിതാ

Lyrics by K V S
371
രീതി: പാപികളിന്‍ രക്ഷകന്‍ ഹാ! വരിക യേശുനാഥാ! ഞങ്ങളാവലോടിരിക്കുന്നിതാ നീ വരായ്കില്‍ ഞങ്ങള്‍ക്കൊരു ജീവനില്ലേ നിഖിലേശാ! ചാവിലാണ്ടമനുഷ്യരും ജീവികളാം നിന്നടുക്കല്‍ ഹാ! മൃത്യുമക്കള്‍ സ്തുതിക്കില്ല-നിന്നെ ചത്തവര്‍ പുകഴ്ത്തുന്നില്ല ഇദ്ധരയില്‍ മണ്‍കട്ടകള്‍ -തിന്നു തൃപ്തിയടയുന്നായവര്‍ ഉത്തമനേ! നിന്‍ ചരിത്രമിത്തിരി ധ്യാനിച്ചിടുമ്പോള്‍ എത്രയുമാനന്ദമുള്ളില്‍ പ്രത്യഹം വര്‍ദ്ധിച്ചിടുന്നു- നിന്‍റെ വിശുദ്ധാവി പണ്ടു ജല-ത്തിന്‍ മുകളില്‍ നിലയാണ്ടു ആ മഹത്താം സ്ഥിതികൊണ്ടു മൃത-ജീവികളുണര്‍വു പൂണ്ടു ജീവരാശി തെരുതെരെയാ വലിയ പ്രളയത്തില്‍ കേവലം പെരുകി വിശ്വമാകവേ പുനര്‍ഭവിച്ചു- സ്വന്തവെള്ളിക്കാഹളം നീ-യൂതി മന്ദതയകറ്റിടുക യാഹ്വയുടെ പക്ഷത്തുള്ളോരതു-സാദരം പ്രതിധ്വനിക്കും യിസ്രായേലില്‍ നടക്കുന്ന വിഗ്രഹത്തിന്നര്‍ച്ചനയെ വിദ്രവിപ്പിച്ചിടുവാനായ് സത്വരമൊരുങ്ങുമവര്‍- വാനലോകജീവമന്നാ-ഞങ്ങള്‍ മാനമായ് ഭക്ഷിച്ചിടട്ടെ തേനൊഴുകും നിന്‍മൊഴികള്‍-ഞങ്ങളാദരാല്‍ ശ്രവിച്ചിടട്ടെ ദൈവവാക്കാം വാളെടുത്തു ദൈവരാജ്യ പ്രസിദ്ധിക്കായ് വൈഭവമായ്പ്പൊരുതീട്ടു കൈവരട്ടെ വിജയശ്രീ-
371
Haa! varika yeshunaadhaa! njangal aavalodirikkunnithaa Nee varaaykil njangalkkoru jeevanille nikhileshaa Chaavilaanda manushyarum jeevikalaam ninnadukkal haa! Mruthyumakkal sthuthikkilla-ninne-chathavar pukazhthukilla Idharayil mankattakal-thinnu-thrupthiyadayunnaayavar Uthamane! nin charithramithiri dyaanichidumbol Ethrayum aanandamullil prathyaham vardhichidunnu Ninte vishudhaavipandu-jala-thin mukalil nilayaandu Aa mahathaam sthithi kondu-mrutha jeevikalunarvu poondu Jeevaraashi theruthereyaa valiya pralayathil Kevalam peruki vishwamaakave punarbhavichu Swantha vellikkaahalam-nee-yoothi mandathayakattiduka Yaahwayude pakshathullo-rathu-saadaram prathidhwanikkum Yisrayelil nadakkunna vigrahathinnarchanaye Vidravippichiduvaanaay sathwaramorungumava Vaanaloka jeevamanna-njangal-maanamaay bhakshichidatte Thenozhukum ninmozhikal-njanga-laadaraal shravichidatte Daiva vaakkaam vaaleduthu daivaraajya prasidhikkaay Vaibhavamaay pporutheettu kaivarette vijayashree