En sankadangal sakalavum theernnupoyi
എന്‍സങ്കടങ്ങള്‍ സകലവും തീര്‍ന്നുപോയി

Lyrics by M.E.C
378
എന്‍സങ്കടങ്ങള്‍ സകലവും തീര്‍ന്നുപോയി സംഹാരദൂതന്‍ എന്നെ കടന്നുപോയി കുഞ്ഞാട്ടിന്‍റെ വിലയേറിയ നിണത്തില്‍ മറഞ്ഞു ഞാന്‍ രക്ഷിക്കപ്പെട്ടരക്ഷണത്തില്‍ ഫറവോന്നു ഞാനിനി അടിമയല്ല പരമസീയോനില്‍ ഞാനന്യനല്ല മരുവിലെന്‍ ദൈവമെനിക്കധിപതിയേ തരുമവന്‍ പുതുമന്ന അതുമതിയേ മാറയെ മധുരമാക്കിത്തീര്‍ക്കുമവന്‍ പാറയെ പിളര്‍ന്നു ദാഹം പോക്കുമവന്‍ മനോഹരമായ കനാന്‍ ദേശമേ അതേ എനിക്കഴിയാത്തൊരവകാശമേ ആനന്ദമേ പരമാനന്ദമേ കനാന്‍ ജീവിതമെനിക്കാനന്ദമേ എന്‍റെ ബലവും എന്‍റെ സംഗീതവും എന്‍രക്ഷയും യേശുവത്രേ ഹല്ലേലുയ്യാ
378
En sankadangal sakalavum Theernnupoyi Samhaara doothan enne Kadannupoyi Kunjaattinte vilayeriya ninathil Maranju njaan rakshikkappetta rakshanathil Pharavonu njaanini adimayalla Parama seeyonil njaan annyanalla Maruvilen daivamenikk adhipathiye Tharumavan puthumanna athumathiye Maaraye madhuramaakki theerkkumavan Paaraye pilarnnu daaham pokkumavan Manoharamaaya kanaan deshame Ate, enikkazhiyaathor avakaashame Aanandame paramaandame Kanaan jeevithamenikk aanandame Ente balavum ente sangeethavum En rakshayum yeshuvathre halleluyya