379
“My song shall be of Jesus”
എന്‍ യേശു എന്‍ സംഗീതം
എന്‍ ബലം ആകുന്നു
താന്‍ ജീവന്‍റെ കിരീടം
എനിക്കു തരുന്നു
തന്‍മുഖത്തിന്‍ പ്രകാശം ഹാ! എത്ര മധുരം!
ഹാ! നല്ലൊരവകാശം
എന്‍റേതു നിശ്ചയം!
എന്‍ യേശു എന്‍ സംഗീതം
എന്‍ ബലം ആകുന്നു
എനിക്കു വിപരീതം ആയ
കൈയെഴുത്ത്
തന്‍ക്രൂശിന്‍ തിരുരക്തം മായിച്ചുകളഞ്ഞു
ശത്രുത തീര്‍ത്തു സ്വര്‍ഗ്ഗം
എനിക്കു തുറന്നു
എന്‍ യേശു എന്‍ സംഗീതം
എന്‍ ബലം ആകുന്നു
എന്‍ഹൃദയത്തിന്‍ ഖേദം ഒക്കെ
താന്‍ തീര്‍ക്കുന്നു
എന്‍വഴിയില്‍ പ്രയാസം ഞെരുക്കം സങ്കടം
വരുമ്പോള്‍ നല്ലാശ്വാസം
യേശുവിന്‍ മാര്‍വ്വിടം
എന്‍ യേശു എന്‍ സംഗീതം
എന്‍ ബലം ആകുന്നു
താന്‍ നിത്യസ്നേഹംകൊണ്ടു
എന്നെ സ്നേഹിക്കുന്നു
താന്‍ തുടങ്ങിയ വേല
എന്നില്‍ നിവര്‍ത്തിക്കും
തന്‍ കൃഷ്ണമണിപോലെ
എന്നെ കാത്തുകൊള്ളും
എന്‍ യേശു എന്‍ സംഗീതം
എന്‍ ബലം ആകുന്നു
തന്‍വരവു സമീപം നേരം പുലരുന്നു
ദിവ്യമഹത്ത്വത്തോടു താന്‍ വെളിപ്പെട്ടിടും
ഈ ഞാനുമവനോടു
കൂടെ പ്രകാശിക്കും
379
“My song shall be of Jesus”
En yeshu en sangeetham
En belam aakunnu
Thaan jeevante kireedam
Enikku tharunnu
Than mukhathin prakaasham ha! ethra madhuram
Ha! nalloravakaasham
Entethu nischayam!
En yeshu en sangeetham
En belam aakunnu
Enikku vipareetham aaya
Kaiyyezhuthu
Thankrooshil thiruraktham maayichu kalanju
Sathrutha theerthu swarggam
Enikku thurannu
En yeshu en sangeetham
En belam aakunnu
En hrudayathin khedam okke
Thaan theerkkunnu
En vazhiyil prayaasam njerukkam sankadam
Varumbol nallaashwaasam
Yeshuvin maarvvidam
En yeshu en sangeetham
En belam aakunnu
Thaan nithya snehamkondu
Enne snehikkunnu
Thaan thudangiya vela
Ennil nivarthikkum
Thaan krooshna manipole
Enne kaathukollum
En yeshu en sangeetham
En belam aakunnu
Thaan varavu sameepam neram pularunnu
Divya mahathwathodu thaan velippettidum
Ee njaanumavanodu
Koode prakaashikkum