En yeshurakshakan en nalla idayan
എന്‍ യേശു രക്ഷകന്‍ എന്‍ നല്ല ഇടയന്‍

Lyrics by V.N
380
എന്‍ യേശു രക്ഷകന്‍-എന്‍ നല്ല ഇടയന്‍ തന്‍ ആടുകളില്‍ ഒന്നിനും ഇല്ലൊരു കുറവും നന്മ മാത്രമേ പൂര്‍ണ്ണകൃപയും യേശുവേ! നിന്‍ആടിനെ എപ്പോഴും പിന്‍ചെല്ലും ഞാന്‍ നാശവഴിയില്‍ തെറ്റിടും നേരത്തില്‍ തന്‍ സ്വര്‍ഗ്ഗഭാഗ്യം വിട്ടു താന്‍ എന്നെ അന്വേഷിപ്പാന്‍ തന്‍ ശബ്ദം കേട്ടു ഞാന്‍ സന്തോഷത്തോടെ താന്‍ തന്‍ മാര്‍വ്വില്‍ എന്നെ അണച്ചു എന്‍കണ്ണീര്‍ തുടച്ചു എന്‍ പാപമുറിവു യേശു പൊറുപ്പിച്ചു തന്‍ സ്വന്തം രക്തം തന്നവന്‍ ഹാ! നല്ല ഇടയന്‍ പിതാവിന്‍ ഭവനം ഇപ്പോള്‍ എന്‍ പാര്‍പ്പിടം സ്വര്‍ഗ്ഗീയ ഭക്ഷണംകൊണ്ടു ഞാന്‍ തൃപ്തിപ്പെടുന്നു ഞാന്‍ സിംഹഗര്‍ജ്ജനം കേട്ടാല്‍ ഇല്ലിളക്കം തന്‍കൈയിന്‍ കോലും വെടിയും സാത്താനെ ഓടിക്കും എന്നെ വിളിച്ചവന്‍ എന്നേക്കും വിശ്വസ്തന്‍ താന്‍ അന്ത്യത്തോളം എന്നെയും വിടാതെ സൂക്ഷിക്കും തന്‍ സ്വര്‍ഗ്ഗഭാഗ്യവും മാറാത്ത തേജസ്സും എന്‍യേശു തരും എനിക്കും ഇങ്ങില്ലോര്‍ കുറവും
380
En yeshurakshakan-en nalla idayan Than aadukalil onninum Illoru kuravum Nanma maathrame poornnakrupayum Yeshuve! nin aadine Eppozhum pinchellum Njaan naashavazhiyil Thettidum nerathil Than swarggabhaagyam vittu thaan Enne anweshippaan Than shabdam kettu njaan, Santhoshathode thaan Than maarvvil enne anachu En kanneer thudachu En paapamurivu yeshu poruppichu Than swantha raktham thannavan Ha! nalla idayan Pithaavin bhavanam ippol En paarppidam Swarggeeya bhakshanam kondu Njaan thrupthippedunnu Njaan simhagurjjanam Kettaal illilakkam Thankain kolum vediyum Saathaane odikkum Enne vilichavan Ennekkum vishwasthan Thaan anthyatholam enneyum Vidaathe sookshikkum Than swarggabhaagyavum Maaraatha thejassum En yeshu tharum enikkum Ingillor kuravum