En rakshakaa en daivame
എന്‍ രക്ഷകാ എന്‍ ദൈവമേ

Lyrics by V.N
381
‘O Happy Day’ എന്‍ രക്ഷകാ! എന്‍ ദൈവമേ! നിന്നിലായ നാള്‍ ഭാഗ്യമേ എന്നുള്ളത്തിന്‍ സന്തോഷത്തെ എന്നും ഞാന്‍ കീര്‍ത്തിച്ചിടട്ടെ ഭാഗ്യനാള്‍ ഭാഗ്യനാള്‍ യേശു എന്‍ പാപം തീര്‍ത്തനാള്‍ കാത്തുപ്രാര്‍ത്ഥിക്കാറാക്കി താന്‍ ആര്‍ത്തുഘോഷിക്കാറാക്കി താന്‍ ഭാഗ്യനാള്‍ ഭാഗ്യനാള്‍ യേശു എന്‍ പാപം തീര്‍ത്തനാള്‍ വന്‍ക്രിയ എന്നില്‍ നടന്നു കര്‍ത്തനെന്‍റെ ഞാനവന്‍റെ താന്‍ വിളിച്ചു ഞാന്‍ പിന്‍ചെന്നു സ്വീകരിച്ചു തന്‍ ശബ്ദത്തെ സ്വസ്ഥമില്ലാത്ത മനമേ കര്‍ത്തനില്‍ നീ ആശ്വസിക്ക ഉപേക്ഷിയാതെ അവനെ തന്‍ നന്മകള്‍ സ്വീകരിക്ക സ്വര്‍പ്പൂരം ഈ കരാറിനു സാക്ഷി നില്‍ക്കുന്നെന്‍ മനമേ എന്നും എന്നില്‍ പുതുക്കുന്നു നല്‍മുദ്ര നീ ശുദ്ധാത്മാവേ സൗഭാഗ്യം നല്‍കും ബാന്ധവം വാഴ്ത്തും ജീവകാലമെന്നും ക്രിസ്തേശുവില്‍ എന്‍ ആനന്ദം പാടും ഞാന്‍ അന്ത്യകാലത്തും
381
‘O Happy Day’ En rakshakaa! en daivame! Ninnil aaya naal bhaagyame Ennullathin santhoshathe Ennum njaan keerthi-chidatte Bhaagyanaal bhaagyanaal yeshu En paapam theertha naal Kaathu praarthi kkaaraakki thaan Aarthu khoshi kkaaraakki thaan Bhaagyanaal bhaagyanaal yeshu En paapam theertha naal Vankriya ennil nadannu Karthanente njaan-avante Thaan vilichu njaan pinchennu Sweekarichu than shabdathe Swastha-millaatha maname Karthanil nee aashwasikka Upekhshiyaathe avane Than nanmakal sweekarikka Swarppooram ee karaarinu Saakshi nilkkunnen maname Ennum ennil puthukkunnu Nalmudra nee shudhaathmaave Saubhaagyam nalkum baandhavam Vaazhthum jeevakaala mennum Kristheshuvil en aanandam Paadum njan anthya kaalathum