382
‘The Great Physician’
എപ്പോഴും ഞാന്‍ സന്തോഷിക്കും
എന്‍ യേശു എന്‍റെ ഗാനം
എല്ലാടവും ആഘോഷിക്കും
എന്‍ രക്ഷകന്‍റെ ദാനം
യേശുവേ നീ സ്വര്‍ഗ്ഗത്തില്‍
എന്‍റെ നാമം എഴുതി
ആരും എടുക്കാത്ത ഈ
ഭാഗ്യം എന്‍ സന്തോഷം
നിന്‍രാജ്യത്തിന്നൊരന്യനായ്
ഭൂവിയിവനുഴന്നു
നീ വന്നതാലെ ധന്യനായ്
പ്രവേശനം നീ തന്നു
മഹത്ത്വമുള്ള രക്ഷകാ!
നീ തന്നെ സ്വര്‍ഗ്ഗവാതില്‍
സ്വര്‍ഗ്ഗീയഗീതങ്ങള്‍ ഇതാ
ധ്വനിക്കുന്നെന്‍റെ കാതില്‍
ഈ ലോകത്തില്‍ ഒര്‍മാനവും
എനിക്കില്ലായ്കിലെന്ത്?
സ്വര്‍ഗ്ഗീയപേരും സ്ഥാനവും
തരും എന്‍ ദിവ്യബന്ധു
എന്‍ നാമം മായ്ച്ചുകളവാന്‍
പിശാചിനാല്‍ അസാദ്ധ്യം
എന്‍യേശു ശക്തന്‍ കാക്കും താന്‍
തന്‍രക്തത്തിന്‍ സമ്പാദ്യം
മൃത്യുവിന്‍നാള്‍ സമീപിച്ചാല്‍
ഇങ്ങില്ല ക്ലേശം താപം
എന്‍ജീവന്‍ ക്രിസ്തന്‍ ആകയാല്‍
മരിക്കയാലും ലാഭം
തന്‍ ന്യായതീര്‍പ്പു കേള്‍ക്കുമ്പോള്‍
അനേകര്‍ ഭ്രമിച്ചിടും
എനിക്കോ യേശുരാജന്‍ ചൊല്‍
നിത്യാനന്ദം നല്‍കിടും
സന്തോഷമേ സന്തോഷമേ എന്‍
ദൈവത്തിനു സ്തോത്രം!
എന്‍ ജീവനാം എന്‍യേശുവേ
നീയും സ്തുതിക്കു പാത്രം
382
‘The Great Physician’
Eppozhum njaan santhoshikkum
En yeshu ente gaanam
Ellaadavum aaghoshikkum
En rakshakante daanam
Yeshuve nee swarggathil
Ente naamam ezhuthi
Aarum edukkaatha ee
Bhaagyam en santhosham
Nin raajyathinnoranyanaay
Bhooviyivan uzhannu
Nee vannathaale dhanyanaay
Praveshanam nee thannu
Mahathwamulla rakshakaa!
Nee thanne swargga vaathil
Swargeeya geethangal ithaa
Dhwanikkunnente kaathil
Ee lokathil or maanavum
Enikkillaaykilenthe?
Swargeeyaperum sthaanavum
Tharum en divya bendhu
En naamam maachukalavaan
Pishaachinaal assaadhyam
En yeshu shakthan kaakkum thaan
Than rakthathin sambaadyam
Mruthyuvin naal sameepichaal
Ingilla klesham thaapam
En jeevan kristhan aakayal
Marikkayaalum laabham
Than nyaaya theerppu kelkkumbol
Anekar bhramichidum
Enikko yeshuraajan chol
Nithyaanandam nalkidum
Santhoshame santhoshame en
Daivathinu sthothram!
En jeevanaam en yeshuve
Neeyum sthuthikku paathram