383
എന്‍റെ പേര്‍ക്കായ് ജീവന്‍ വെടിഞ്ഞ
നിന്‍റെ സ്വന്തം ഞാനിനി
അന്തരംഗേ-മാം വാഴുക നീയേ
സന്തതമേശു നായകാ!
മമ കൊടുംപാതക ശിക്ഷകളേറ്റ
തിരുവുടല്‍ ക്രൂശില്‍ കണ്ടേന്‍ ഞാന്‍
ഹൃദി വളരുന്നേ പ്രിയം നിന്നില്‍
മതിയിനി പാപ ജീവിതം
സ്വന്തനിണമതാല്‍ എന്‍ മഹാപാപ
വന്‍കടം തീര്‍ത്ത നാഥനേ!
എന്തേകിടും നിന്‍ കൃപയ്ക്കായി-
ട്ടെന്‍ ജീവിതം പുല്‍പോലെയാം!
കൃപയെഴുമങ്ങേ വിളിയെക്കേട്ടു
വരുന്നിതാ ഞാനും നായകാ!
അരുളിച്ചെയ്താലും അനുസരിച്ചിടാം
അടിമ നിനക്കെന്നാളുമേ
കടലിന്‍മീതെ നടന്നവനേ! ലോക-
ക്കടലിന്‍മിതേ നടത്തണമെന്നെ
കടലില്‍ താഴും പേത്രനെയുയര്‍ത്തിയ
കരമതിലെന്നെയുമേറ്റണേ
അലഞ്ഞുഴലും ശിശുവാകാതെ ഞാന്‍
അലകളിന്‍ മീതേ ഓടിടും
ബലവുമെനിക്കെന്‍ ജീവനും നീയേ
മതിയവലംബം നായകാ!
383
Ente perkkaay jeevan vedinja
Ninte swantham njaanini
Antharange-maam vaazhuka neeye
Santhathameshu naayakaa!
Mama kodum paathaka shikshakaletta
Thiruvudal krooshil kanden njaan
Hrudi valarunne priyam ninnil
Mathiyini paapajeevitham
Swantha ninamathaal en mahaa paapa
Vankadam theertha naadhane!
Enthekidum nin krupackkaayi-
tten jeevitham pulpoleyaam!
Krupayezhumenge viliyekettu
varunnithaa njaanum naayakaa!
Arulicheythaalum anusarichidaam
Adima ninakkennaalume
Kadalil meethe nadannavane! lokakkadalin
meethe nadathenamenne
Kadalil thaazhum pethreneyuyarthiya
Karamathilenneyum ettane
Alanjuzhalum shishuvakaathe njaan
alakalin meethe odidum
Balavumenikken jeevanun neeye
Mathiyavalambam naayakaa!