386
ഇന്നയോളം തുണച്ചോനെ
ഇനിയും തുണയ്ക്ക
ഇഹ ദു:ഖരക്ഷയും നീ
ഈയെന്‍ നിത്യഗൃഹം
നിന്‍ സിംഹാസന നിഴലില്‍
നിന്‍ ശുദ്ധര്‍ പാര്‍ക്കുന്നു
നിന്‍ ഭുജം മതിയവര്‍ക്കു
നിര്‍ഭയം വസിപ്പാന്‍
പര്‍വ്വതങ്ങള്‍ നടുംമുമ്പേ
പണ്ടു ഭൂമിയേക്കാള്‍
പരനെ നീ അനാദിയായ്
പാര്‍ക്കുന്നല്ലോ സദാ
ആയിരം വര്‍ഷം നിനക്ക്
ആകുന്നിന്നലെപ്പോല്‍
ആദിത്യോദയമുമ്പിലെ
അല്‍പ്പയാമം പോലെ
നിത്യനദിപോലെ കാലം
നിത്യം തന്‍മക്കളെ
നിത്യത്വം പൂകിപ്പിക്കുന്നു
നിദ്രപോലെയത്രേ
ഇന്നയോളം തുണച്ചോനെ
ഇനിയും തുണയ്ക്ക
ഇഹം വിട്ടു പിരിയുമ്പോള്‍
ഈയെന്‍ നിത്യഗൃഹം
386
Inneyolam thunachone
Iniyum thunacka
Iha dukha rakshayum nee
Eeyen nithya graham
Nin simhasana nizhalil
Nin shudhar paarkkunnu
Nin bhujam mathiyavarkku
Nirbhayam vasippaan
Parvvathangal nadumumbe
Pandu bhoomiyekkaal
Parane nee anaadiyaay
Paarkkunnallo sadaa
Aayiram varsham ninakke
Aakunninnaleppol
Aadithyodaya mumbile
Alpayaamam pole
Nithya nadi pole kaalam
Nithyam thanmakkale
Nithyathwam pookippikkunnu
Nindrapoleyathre
Inneyolam thunachone
Iniyum thunakya
Iham vittu piriyumbol
Eeyen nithya graham